ad
Deshabhimani

ബോധവൽക്കരണ ക്ലാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2025, 12:15 AM | 1 min read

പീരുമേട്

പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ലോക ഗജദിനത്തോടനുബന്ധിച്ച് പീരുമേട് സിപിഎം ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വന്യജീവി സംരക്ഷണത്തിൽ ആനയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റന്റ്‌ നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സി ജി സുനിൽ ക്ലാസെടുത്തു. പീരുമേട് റാപ്പിഡ് റെസ്പോൺസ് ടീമിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ക്രിസ്റ്റോ ജോസഫ്, പെരിയാർ വെസ്റ്റ് ഡിവിഷനിലെ പിഎഫ്എം കോ ഓർഡിനേറ്റർ ശ്രീകുമാർ, ഫെസിലിറ്റേറ്റർ ജോജോ സെബാസ്റ്റ്യൻ, വനംവകുപ്പ് ജീവനക്കാരൻ രഘു, സിപിഎം ഹൈസ്കൂളിലെ ഇക്കോ ക്ലബ്‌ കോ ഓർഡിനേറ്റർ റൈനി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home