ad
Deshabhimani

തിരക്കിലമർന്ന്‌ കുമളി

kumily

കുമളിയിലെ തിരക്ക്

വെബ് ഡെസ്ക്

Published on Dec 31, 2025, 12:15 AM | 1 min read

കുമളി

ക്രിസ്‌മസ്– പുതുവത്സരാവധി പ്രമാണിച്ച്‌ കുമളിയിൽ വൻ തിരക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്നും ശബരിമല തീർഥാടനത്തിനായും തിരികെയും ആയിരക്കണക്കിന് വാഹനങ്ങളാണ് കുമളി വഴി ദിവസേന പോകുന്നത്. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും തമിഴ്നാട്ടിൽനിന്നും നിരവധി വാഹനങ്ങൾ എത്തുന്നുണ്ട്. അതോടൊപ്പം കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള സർവീസ് ബസുകളും ചെറു വാഹനങ്ങളും ഉൾപ്പെടെ എത്തുന്നതോടെ കുമളി വീർപ്പുമുട്ടുകയാണ്. ഇതോടൊപ്പം കുമളിയിൽ ആയിരത്തോളം ഓട്ടോറിക്ഷകളുമുണ്ട്. ദേശീയപാതയ്ക്ക് വീതി കുറവും വാഹനത്തിരക്കും മൂലം ഗതാഗത തടസ്സം പതിവാണ്‌. വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തുന്ന ഇടപെടലിലൂടെ ഗതാഗതകുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home