ad
Deshabhimani

ഡിവൈഎഫ്‌ഐ 5 ലക്ഷം കൈമാറി

ദേവപ്രിയയ്‍ക്ക് വീട്

y;wefwefwer

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച അഞ്ച് ലക്ഷം രൂപ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ് എന്നിവര്‍ചേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് എന്നിവര്‍ക്ക് കൈമാറുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 26, 2025, 12:15 AM | 1 min read

ചെറുതോണി

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോഡ് നേട്ടം കരസ്ഥമാക്കിയ കാല്‍വരിമൗണ്ട് കാല്‍വരി എച്ച്എസ് വിദ്യാര്‍ഥിനി ദേവപ്രിയ ഷൈബുവിന്റെ വീട് നിര്‍മാണത്തിന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഞ്ചുലക്ഷം രൂപ കൈമാറി. തങ്കമണിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ് എന്നിവരില്‍നിന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് എന്നിവര്‍ ഏറ്റുവാങ്ങി.

വീട് നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ആവശ്യമായ വീട്ടുപകരണങ്ങളും ഡിവൈഎഫ്‌ഐ വാങ്ങി നല്‍കും. സിപിഐ എം ജില്ലാ കമ്മിറ്റി നാലുമുറികളും എല്ലാവിധ‍ സൗകര്യങ്ങളറോടും കൂടിയ വീടാണ് നിര്‍മിക്കുന്നത്. ജോസ് പാലത്തിനാല്‍, റോമിയോ സെബാസ്റ്റ്യന്‍, എം ജെ മാത്യു, പി ബി സബീഷ്, ജോബി എബ്രഹാം, അരുണ്‍ ദാസ്, ദേവപ്രിയയുടെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home