ad
Deshabhimani

ഇതാ ചെറുതോണിയിൽ ഓപ്പറേറ്റിങ്ങ് സെന്റർ

mantary roshy

ചെറുതോണി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ 
ഉദ്‌ഘാടനത്തോട് അനുബന്ധിച്ച്ആരംഭിച്ച 
സർവീസുകളുടെ ഫ്ലാഗ് ഓഫിന് ശേഷം ശേഷം മന്ത്രി റോഷി അഗസ്റ്റിൻ യാത്ര ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 03, 2026, 12:00 AM | 2 min read

ചെറുതോണി

​പത്തു വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റർ ചെറുതോണിയിലേതെന്നും വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിന്റെ ഉദ്ഘാടനവും രണ്ട്‌ കോടി രൂപ ചെലവില്‍ നിര്‍മാണം ആരംഭിക്കുന്ന കെഎസ്ആര്‍ടിസി ഫോർ ബേ ഗ്യാരേജിന്റെ നിര്‍മാണവും ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ​ജില്ലയിലെ ഏഴാമത്തേത്തതും സംസ്ഥാനത്തെ 94-ാമത്തെയും ബസ് ഓപ്പറേറ്റിങ് സെന്ററാണിത്. 10 വര്‍ഷമായി ഓപ്പറേറ്റിങ്‌ സെന്ററുകള്‍ അടയ്ക്കുകയാണ് ചെയ്തത്. പല ഓപ്പറേറ്റിങ് സെന്ററുകളും വലിയ നഷ്ടത്തിലായി. അതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ബന്ധപ്രകാരം ചെറുതോണിയില്‍ പുതിയ ബസ് സ്റ്റേഷന്‍ തുടങ്ങുന്നത്. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്‍, ടി ഇ നൗഷാദ്, അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍, സിജി ചാക്കോ, രാജു ജോസഫ്, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആൻഡ്‌ മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍, കട്ടപ്പന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി വി വര്‍ഗീസ്, ഷാജി കാഞ്ഞമല, കെ സലിം കുമാര്‍, അനില്‍ കൂവപ്ലാക്കല്‍, അസ്സിസ്, ജോസ് കുഴികണ്ടം, സാജന്‍ കുന്നേല്‍, രതീഷ് അത്തിപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പെെനാവിൽ


​പൈനാവില്‍ നിര്‍മാണം പൂര്‍ത്തിയായ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് മുഴുവന്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ ഭൂപ്രകൃതി കണക്കിലെടുത്ത് ജില്ലാ ആസ്ഥാനത്ത് നിന്ന് വളരെ ദൂരപ്രദേശങ്ങളില്‍ പോയി ഡ്രൈവിങ് ടെസ്റ്റ് നടത്തുക പ്രയാസകരമായതിനാലാണിത്. കെ എസ്ആര്‍ടി സി ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങാനും ഗ്രൗണ്ട് പ്രയോജനപ്പെടുത്തും. നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങാനായി ഭൂമിയും വാഹനങ്ങളുമുണ്ട്. പക്ഷേ നിയമാനുസൃതം പരിശീലനത്തിനും തിയറി ക്ലാസുകള്‍ പഠിപ്പിക്കുന്നതിനും ക്ലാസ് മുറികള്‍ ലഭ്യമായാലേ മോട്ടോര്‍ വാഹന വകുപ്പിന് കെഎസ്ആര്‍ടിസിയുടെ അംഗീകാരം കൊടുക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതോടെ കെഎസ്ആര്‍ടിസിയുടെ 32 -ാംമത്തെ ഡ്രൈവിങ് സ്‌കൂള്‍ ഇടുക്കിയില്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ചെറുതോണിയില്‍ നിര്‍മിച്ചിട്ടുള്ള ബസ് സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ്, ബസ് ബേ കോണ്‍ക്രീറ്റിങ്, പുറത്തേയ്‌ക്കുള്ള റോഡില്‍ കലുങ്ക് നിര്‍മാണം, എന്നിവയ്ക്കായി എംഎല്‍എ ഫണ്ടില്‍നിന്ന് 1.30 കോടി രൂപയും സംരക്ഷണ ഭിത്തി നിര്‍മാണത്തിന് 3.40 കോടി രൂപ ജലവിഭവ വകുപ്പ് മുഖേനയും ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home