ad
Deshabhimani

എൽഡിവൈഎഫ്‌ എംപി ഓഫീസ്‌ മാർച്ച്‌

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രഹസന സമരങ്ങള്‍ മാത്രം: സി വി വര്‍ഗീസ്

അടിമാലിയിൽ സമരം

ഇടതുപക്ഷ യുവജന സംഘടനകളുടെ എംപി ഓഫീസ് മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 04, 2025, 11:01 PM | 1 min read

ചെറുതോണി

മന്ത്രി റോഷി അഗസ്റ്റിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രഹസന സമരങ്ങള്‍ ജനം തള്ളിക്കളയുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിവൈഎഫ് ജില്ലാ കമ്മിറ്റി, ഡീന്‍ കുര്യാക്കോസ് എംപിയുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി-–ധനുഷ്‌കോടി ദേശീയപാത വികസനം നടപ്പാക്കിയത് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി സഹായം ചെയ്തിട്ടില്ല. 


പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ദേശീയപാതയുടെ സ്ഥലം, വനഭൂമിയാണെന്നുകാട്ടി കത്ത് നല്‍കിയത് എംപിയാണ്. ഇതുചൂണ്ടിക്കാട്ടി ബിജെപി നേതാവ് നല്‍കിയ കേസും എംപിയുടെ സംഭാവനയാണ്. ഇടുക്കിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരും റോഷി അഗസ്റ്റിനും ജില്ലയുടെ വികസനം യാഥാര്‍ഥ്യമാക്കിയതായും സി വി വര്‍ഗീസ് പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ ജെ ജോയ്‌സ്, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആല്‍വിന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home