ad
Deshabhimani

പൊതുജനാരോഗ്യ സംരക്ഷണ സദസ്

ജനകീയ പ്രതിരോധമായി

ksktu

കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സദസ് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2025, 12:01 AM | 1 min read

കട്ടപ്പന

പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള യുഡിഎഫ്–- ബിജെപി- വലതുപക്ഷ മാധ്യമ ഗൂഢനീക്കത്തിനെതിരെ കെഎസ്‌കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സദസ്‌ ജനകീയ പ്രതിരോധമായി. കട്ടപ്പന താലൂക്ക് ആശുപത്രിക്കു സമീപം ഇരുപതേക്കർ ജങ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു കട്ടപ്പന ഏരിയ പ്രസിഡന്റ് രാജൻകുട്ടി മുതുകുളം അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം ജെ മാത്യു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എൻ വിജയൻ, ജില്ലാ ട്രഷറർ രാജശേഖരൻ, നേതാക്കളായ വി ആർ സജി, മാത്യു ജോർജ്, പി ബി ഷാജി, ടോമി ജോർജ്, കെ പി സുമോദ്, പി വി സുരേഷ്, വി പി ജോൺ, ശോഭന കുമാരൻ, കെ എൻ വിനീഷ്‌കുമാർ, ലിജോബി ബേബി, സി ആർ മുരളി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home