ad
Deshabhimani

ഹര്‍ജിക്കാരനെതിരെ 
ബിജെപിയിലും അമര്‍ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2025, 12:15 AM | 1 min read

ഇടുക്കി

ജില്ലയില്‍ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‍ക്കാനിടയായ ഹര്‍ജി നല്‍കിയ എം എന്‍ ജയചന്ദ്രനെതിരെ പ്രതിഷേധം ശക്തം. പൊതുതാല്‍പ്പര്യത്തിന് എതിരായി കോടതിയെ സമീപിച്ച ഇയാള്‍ക്കെതിരെ വിനോദസഞ്ചാരമടക്കം വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധമുയരുന്നുണ്ട്. ബിജെപി മുൻ ജില്ലാ പ്രസിഡന്റും നിലവിൽ പരിസ്ഥിതി വിഭാഗം നേതാവുമായ ജയചന്ദ്രനെതിരാണ് ഭൂരിപക്ഷം പ്രവർത്തകരുമെന്നാണ് വിവരം. കേരള വന വകുപ്പിന്റെ ബിനാമിയായ എം എൻ ജയചന്ദ്രൻ എന്ന പരിസ്ഥിതിവാ​ദി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി ഉത്തരവെന്നാണ് ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി പി സാനുവിന്റെ വാർത്താക്കുറിപ്പിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home