ad
Deshabhimani

കല്ലാർ ഹയർ സെക്കൻഡറിയിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല 17ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2025, 12:00 AM | 1 min read

നെടുങ്കണ്ടം

കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർക്കും. 17ന് രാവിലെ 10ന് മുണ്ടിയെരുമയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ്‌ പരിപാടി. 
 ലഹരിമുക്ത പട്ടംകോളനി എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പസ്‌ ചുറ്റി അണിനിരക്കുന്ന മനുഷ്യ ചങ്ങലയിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കണ്ണികളാവും. ലഹരി വിരുദ്ധ ബോധവൽക്കരണം പ്രമേയമാക്കി മൂന്ന് വാക്യത്തിൽ കൂടാത്ത ലഹരിവിരുദ്ധ സന്ദേശമത്സരം നടത്തും. മികച്ച ആശയം ഒരു വർഷത്തെ പരിപാടിയുടെ തലക്കെട്ടാകും. വിജയിക്ക് 2500 രൂപ ക്യാഷ് അവാർഡ് നൽകും. ആശയങ്ങൾ 9446928345 എന്ന വാട്സാപ്പ് നമ്പറിൽ അയക്കണമെന്ന് സപ്തതി ആഘോഷ കമ്മിറ്റി ചെയർമാൻ രമേഷ്‌ കൃഷ്ണൻ, വർക്കിങ് ചെയർമാൻ വിജയൻ പിള്ള, ജനറൽ കൺവീനർ കെ വി ഹെല്ലോക്ക് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home