ടയർ പൊട്ടി, ബസ് വീട്ടിലേക്ക് ഇടിച്ച് കയറി

കൊച്ചി– -ധനുഷ്കോടി ദേശീയപാതയിൽ വാളറ പത്താം മൈലിൽ ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം
അടിമാലി
ഓട്ടത്തിനിടെ ടയർപൊട്ടി നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ച് കയറി. കൊച്ചി– -ധനുഷ്കോടി ദേശീയപാതയിൽ വാളറ പത്താം മൈലിലാണ് സംഭവം. വെള്ളി രാത്രി ഏഴിന് അടിമാലിയിൽനിന്ന് കോതമംഗലത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ആർക്കും സാരമായ പരിക്കില്ല. വീടിന്റെ ഗേറ്റ്, മതിൽ എന്നിവ തകരുകയും ചെയ്തു.










0 comments