ശാസ്ത്ര ബോധമുയർത്തി കുതിച്ചുയരാന്‍

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സദസ്സ്
ടി കെ സുധേഷ്‍കുമാര്‍
Published on Mar 01, 2026, 12:15 AM | 1 min read
അടിമാലി
ശാസ്ത്രബോധത്തെ സാധാരണക്കാരന്റെ സമരായുധമാക്കിയും നാടിന്റെ മുന്നേറ്റമാക്കിയുമുള്ള ശക്തമായ ചുവടുവയ്‌പ്പ്. ജനകീയ ശാസ്ത്രത്തിന്റെ പടവുകള്‍ കയറിയ അറുപത്തിമൂന്നാണ്ടിന്റെ കരുത്തുമായി മലയോര മണ്ണില്‍ അവര്‍ ഒത്തുചേര്‍ന്നു. വിഭജിതമായ വെറുപ്പിന്റെയും അന്ധവിശ്വാസ അജണ്ടകൾക്കെതിരെയും സംഘബോധമുയർത്തി ചെറുക്കാന്‍ ജനകീയ ഐക്യം രൂപപ്പെടുത്തിയ ചരിത്രം കൈമുതലാക്കിയാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രയാണം'. മതേതരത്വത്തിന്റെ മാതൃക തീര്‍ത്ത് വഴികാട്ടിയായി പുതിയ ബദലുകള്‍ ജനങ്ങള്‍ക്കായി അവതരിപ്പിച്ച് മാതൃക തീർക്കുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പരിഷത്ത് സംസ്ഥാന വാര്‍ഷിക സമ്മേളനം ജില്ലയിലെ മലയോര മണ്ണിലെത്തുമ്പോള്‍ വലിയ ജനകീയ പങ്കാളിത്തമാണുണ്ടായത്.
അടിമാലി ഗവണ്‍മെന്റ് ഹൈസ്കൂള്‍ അങ്കണം രണ്ട് ദിവസത്തെ സമ്മേളനത്തിന് വേദിയാകുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിനെ അക്ഷരാർഥത്തിൽ അടിമാലി വരവേറ്റു. ഡല്‍ഹി സെന്റര്‍ ഫോര്‍ ഡെവലപ്പിങ് സൊ
സൈറ്റീസിലെ അസോസിയേറ്റ് പ്രൊഫ. അനന്യ വാജ്പേയ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ടി കെ മീരാഭായ് അധ്യക്ഷയായി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. എ രാജ എംഎല്‍എ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി പി വി ദിവാകരന്‍, സംസ്ഥാന സെക്രട്ടറിമാരായ എസ് യമുന, പി അരവിന്ദാക്ഷന്‍, സംസ്ഥാന ട്രഷറര്‍ പി വിനോദ് കുമാര്‍, ഡോ. സി പദ്മനാഭന്‍, ഡോ. പി യു മൈത്രി, ജനറല്‍ കണ്‍വീനര്‍ വി വി ഷാജി, പി എസ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിിന് ശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. മധ്യമേഖലാ സെക്രട്ടറി പി അരവിന്ദാ ക്ഷന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സംഘടനാ രേഖയും പ്രമേയങ്ങളും അവതരിപ്പിച്ചു.










0 comments