രണവീഥി ’തെരഞ്ഞെടുപ്പ് വീഡിയോ ആല്‍ബം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു

അടിമാലി
പത്താം ക്ലാസൂകാരിയായ ഗായിക ശ്രേയ ശ്രീകുമാര്‍ ആലപിച്ച രണവീഥീ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം വീഡിയോ ആല്‍ബം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിച്ചു. ‘‘ഉയര്‍ച്ച തന്‍ തുടര്‍ച്ചയ്ക്കായ് പട്ടിണിക്കാര്‍ ഒട്ടുമില്ലാത്ത നാടിന് ഹൃദയ പക്ഷമായ ഇടതുപക്ഷം വീണ്ടും വരണ’’മെന്ന് ഗാനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കേരളത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വരണമെന്ന് ആഹ്വാനം ചെയ്ത് ജില്ലയിലെ യുവജന കൂട്ടായ്മയാണ് ആല്‍ബം നിര്‍മിച്ചത്. നിതീഷ് നടേരി രചനയും എസ് എല്‍ സിനു സത്യ സംഗീതവും നല്‍കിയിരിക്കൂന്നത്.ഫ്ലവേഴ്സ് ടോപ് സിങ്ങർ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ശ്രേയ ശ്രീകുമറാണ് ഗാനം ആലപിച്ചത്.











0 comments