ad
Deshabhimani

മണ്ണിടിച്ചിൽ

ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കും: അഡ്വ. എ രാജ എംഎല്‍എ

minister

അടിമാലി ഗവ. ഹൈസ്കൂളിലെ ക്യാമ്പില്‍ കഴിയുന്നവരുമായി അഡ്വ. എ രാജ എംഎല്‍എ സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 29, 2025, 12:24 AM | 1 min read

അടിമാലി

അടിമാലി ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് അഡ്വ. എ രാജ എംഎല്‍എ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങളെ അടിമാലി ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ സന്ദര്‍ശനം നടത്തുകയായിരുന്നു എംഎൽഎ. ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. വീട് നഷ്ടപ്പെട്ട എട്ട് കുടുംബങ്ങളെ കത്തിപ്പാറയില്‍ കെ എസ്ഇബി ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിപാര്‍പ്പിച്ചു. മറ്റുള്ളവരെ മച്ചിപ്ലാവില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ശനി രാത്രി 10.20 നാണ് അപ്രതീക്ഷിതമായി നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ദേശീയപാതയില്‍ നിന്നുള്ള മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഗൃഹനാഥന്‍ നെടുമ്പിള്ളികുടിയിൽ ബിജുമോന്‍ ആണ്‌ മരിച്ചത്. മണ്ണിടിച്ചിലിന്‌ മണിക്കൂറുകള്‍ക്ക്മുമ്പ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. എംഎല്‍എ നേരിട്ട് എത്തി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം അപ്രതീക്ഷിതമായുണ്ടായ ദുരന്തം അറിഞ്ഞതുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കി ഒപ്പമുണ്ടായിരുന്നു. പിന്നീട് സ്കൂളിലെ ക്യാമ്പില്‍ എത്തി കുടുംബങ്ങളുടെ ആവലാതികള്‍ കേട്ടറിഞ്ഞു. ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home