ad
Deshabhimani

കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Dec 03, 2025, 12:15 AM | 1 min read

അടിമാലി

ചേക്കിലമുത്ത് എഫ്സി ചാമ്പ്യന്മാര്‍ ഇടുക്കി കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗ് 2025ല്‍ അടിമാലി ചേക്കിലമുത്ത് എഫ്സി ചാമ്പ്യന്മാര്‍. ഫൈനലില്‍ കാന്തല്ലൂര്‍ ഇമ്മാനുവേല്‍ ടീമിനെയാണ് 6–ഒന്നിന് പരാജയപ്പെടുത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ കാല്‍വരി ഗ്രൗണ്ടിലാണ് ലീഗ് നടത്തിയത്. 
 തദ്ദേശീയ യുവജനതയെ ലഹരിയില്‍നിന്ന് അകറ്റി കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചേക്കിലമുത്ത് എഫ്സിയുടെ പ്രണവ് രാജേഷാണ് മികച്ച ഗോള്‍ സ്‍കോറര്‍

. കാന്തല്ലൂര്‍ സ്റ്റാര്‍കിങ്സിന്റെ ദിനേശ് മികച്ച ഗോള്‍ കീപ്പറായി. ഈ മാസം അടിമാലിയിൽ നടക്കുന്ന ട്രൈബൽ ഫെസ്റ്റിൽ വിജയികൾക്ക് സമ്മാനങ്ങൾ നല്‍കും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റര്‍ എ മണികണ്ഠനാണ് ടൂര്‍ണമെന്റിന് ഔദ്യോഗിക കിക്ക് ഓഫ് നടത്തിയത്. സമാപന ചടങ്ങില്‍ എഡിഎംസി സി ശിവൻ, ലിസി മാത്യു, ജി ഷിബു(എഡിഎംസി), ഡിപിസി സി എസ് സൂര്യ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home