ad
Deshabhimani

സുരക്ഷിത താമസമൊരുക്കി പള്ളിവാസല്‍ പഞ്ചായത്ത് ​

വനിതാ സഞ്ചാരികളേ ഇതിലെ ഇതിലെ

അടിമാലി

ആദ്യ ഷീ ലോഡ്ജ് പള്ളിവാസലില്‍ അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 29, 2025, 12:25 AM | 1 min read

അടിമാലി

വനിതാ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസമൊരുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലില്‍ അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ അധ്യക്ഷനായി. വിനോദസഞ്ചാരികളായ സ്ത്രീകൾക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. മൂന്നാറിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. എറണാകുളത്തുനിന്ന് അടിമാലി -കല്ലാര്‍ വഴിയും രാജാക്കാട് ഭാഗത്തുനിന്ന് കുഞ്ചിത്തണ്ണ ചിത്തിരപുരം വഴിയും ഇവിടെയെത്താം. കട്ടപ്പനയിൽനിന്ന് വെള്ളത്തൂവല്‍ -ആനച്ചാല്‍ വഴിയും വരാം. `

സുന്ദരം ഷീലോഡ്‌ജ്‌

’ പഞ്ചായത്തിലെ രണ്ടാം മൈലില്‍ ഒന്നരക്കോടി ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മിച്ചിരിക്കുന്നത്. റിസോര്‍ട്ടുകളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങൾഇവിടുണ്ട്‌. ഏഴ് ബെഡ്റൂം, 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി, റസ്‌റ്ററന്റ്, അടുക്കള, വാഹനപാർക്കിങ്ങ്‌ എല്ലാം ക്രമീകരിച്ചിട്ടുണ്ട്‌. സഞ്ചാരികള്‍ക്ക്‌ ഇഷ്ടാനുസരണമുള്ള വിഭവങ്ങളും ഒരുക്കും. ഇടുക്കി അണക്കെട്ടിന്റെ വിദൂര കാഴ്ചയും മലനിരകളും മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെ മനോഹാരിതയുമൊക്കെ ലോഡ്ജില്‍നിന്ന് ആവോളം ആസ്വദിക്കാം. 2022–- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഹുവര്‍ഷപദ്ധതിയായിട്ടാണ് പള്ളിവാസല്‍ പഞ്ചായത്ത് പദ്ധതി പൂര്‍ത്തീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ രണ്ടാമത്തെ ഷീ ലോഡ്ജാണ് പള്ളിവാസലില്‍ പൂര്‍ത്തിയായത്. പ്രദേശത്തെ വനിതകള്‍ക്ക് തൊഴിലും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home