ad
Deshabhimani

ദേശീയപാതയിലെ മണ്ണുനീക്കം പുരോഗമിക്കുന്നു

ഗതാഗതം പുനസ്ഥാപിക്കുന്നത് സ്ഥലഘടന പരിശോധിച്ചശേഷം

adimali

ദേശീയപാതയില്‍നിന്ന് മണ്ണ് നീക്കംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2025, 12:15 AM | 1 min read

അടിമാലി

അടിമാലി ലക്ഷംവീടിന് സമീപം ദേശീയപാത 85ലേക്ക് ഇടിഞ്ഞുവീണ മണ്‍കുന നീക്കംചെയ്യുന്നത് പുരോഗമിക്കുന്നു. കഴിഞ്ഞ ശനി രാവിലെ ആരംഭിച്ച പ്രവൃത്തി വേഗത്തിലാക്കിയിട്ടുണ്ട്. ഏതാനും ദിവസത്തിനകം മണ്ണ് പൂര്‍ണമായി റോഡില്‍നിന്ന് നീക്കാനാകുമെന്നാണ് പ്രതീക്ഷ. മണ്ണ് മാറ്റിയ ശേഷം സ്ഥലഘടന പരിശോധിക്കും. പിന്നീടാകും സംരക്ഷണ ഭിത്തി നിര്‍മാണമടക്കമുള്ള മറ്റ് നടപടികള്‍ തീരുമാനിക്കുക. ഇതിന് ശേഷമാകും ഗതാഗതം പുനസ്ഥാപിക്കുക. ഒക്‍ടോബര്‍ 25ന് രാത്രിയാണ് ഒരാളുടെ ജീവനെടുത്ത മണ്ണിടിച്ചിലുണ്ടായത്. നെടുമ്പിള്ളിക്കുടിയില്‍ ബിജുമോന്‍ മരിക്കുകയും ഭാര്യ സന്ധ്യയ്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. നിര്‍മാണ ജോലികള്‍ നടന്നിരുന്ന പാതയോരത്തുനിന്നും വലിയ മലയിടിഞ്ഞ് താഴേയ്‌ക്ക് പതിക്കുകയായിരുന്നു.ഇതോടെ ഗതാഗതം നിലച്ചു. അടിമാലി ടൗണില്‍നിന്നും കൂമ്പന്‍പാറയില്‍നിന്നും ബൈപാസ് വഴിയും ഫയര്‍ സ്റ്റേഷന്‍ റോഡിലൂടെയുമാണ് ഇപ്പോള്‍ ഗതാഗതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home