ad
Deshabhimani

കെഎസ്എഫ്ഇ ജീവനക്കാര്‍ കരിദിനം ആചരിച്ചു

കലോത്സവം

ര്‍ കട്ടപ്പന റീജിയണല്‍ ഓഫീസിലേക്ക് മാര്‍ച്ചിൽ കെഎസ്എഫ്ഇഒയു സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 30, 2025, 11:19 PM | 1 min read

കട്ടപ്പന

നവംബര്‍ ആറിലെ പണിമുടക്കിന് മുന്നോടിയായി കെഎസ്എഫ്ഇ ജീവനക്കാര്‍ കരിദിനം ആചരിച്ചു. കെഎസ്എഫ്ഇഎസ്എ (സിഐടിയു), കെഎസ്എഫ്ഇഒയു എന്നിവര്‍ കട്ടപ്പന റീജിയണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനംചെയ്തു. 131/2022, 255/2025 എന്നീ സര്‍ക്കാര്‍ ഓര്‍ഡറുകള്‍ കത്തിച്ചു

. 131/2022 സര്‍ക്കാര്‍ ഉത്തരവില്‍നിന്ന് കെഎസ്എഫ്ഇയെ ഒഴിവാക്കുക, ഉപാധികളില്ലാതെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 2014ശേഷം സര്‍വീസില്‍വന്ന ജീവനക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, വിരമിച്ചവര്‍ക്ക് ബാധ്യത അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക, കുസാറ്റ് പഠന റിപ്പോര്‍ട്ട് യൂണിയനുകളുമായി ചര്‍ച്ചചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി ബി സാബു അധ്യക്ഷനായി. സെക്രട്ടറി സി എന്‍ ഷൈബി, ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി നിഷാദ് ജോഷ്വ, എസ് ശ്രീകല, ജയ്‌നിമോള്‍ വര്‍ഗീസ്, എം എന്‍ സജീവ് എന്നിവര്‍ സംസാരിച്ചു. പണിമുടക്ക് നോട്ടീസിന്റെ പകര്‍പ്പ് റീജണല്‍ മാനേജര്‍ക്ക് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home