ad
Deshabhimani

മൂന്നാർ ഹ‍ൗസ്‌ഫുൾ: സന്ദർശകപ്രവാഹം

mnr

മൂന്നാറിൽ വാഹനത്തിന്റെ നീണ്ടനിര

avatar
സ്വന്തം ലേഖകൻ

Published on May 03, 2026, 12:15 AM | 1 min read

മൂന്നാർ

സന്ദർശകരുടെ തിരക്കിലമർന്ന് മൂന്നാർ. തണുപ്പും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും സ്വദേശിയരുൾപ്പെടെ ആയിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. റിസോർട്ട്, കോട്ടേജ്, ഹോം സ്‌റ്റേ എന്നിവയെല്ലാം സന്ദർശകരെ കൊണ്ട് നിറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് മുറികൾ ലഭിച്ചത്. ഭൂരിഭാഗം സഞ്ചാരികളും വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയാണ് ചെയ്തത്. വിനോദ കേന്ദ്രങ്ങളിലെല്ലാം കച്ചവടം പൊടിപൊടിച്ചു. തമിഴ്‌നാട്ടിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് സന്ദർശനത്തിനെത്തിയത്. മാട്ടുപ്പെട്ടി, രാജമല സന്ദർശനം കഴിഞ്ഞ് മടങ്ങിയ സഞ്ചാരികളുടെ വാഹനങ്ങൾ മണിക്കൂറുകളോളം ക്യൂവിൽ കിടന്നു. മാട്ടുപ്പെട്ടി മുതൽ മൂന്നാർ വരെ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. മാട്ടുപ്പെട്ടിയിൽ ബോട്ടിങ് സെന്റർ. എക്കോ പോയിന്റ്, കുണ്ടള ഡാം എന്നിവടങ്ങളിലും രാവിലെ മുതൽ വൈകിട്ട് വരെ സഞ്ചാരികളുടെ തിരക്കിലമാർന്നു. വരയാടുകളുടെ കേന്ദ്രമായ രാജമല, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്, കെഎഫ്ഡിസി പൂന്തോട്ടം, എക്കോ പോയിന്റ് എന്നിവിടങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടു. മറ്റ് ജില്ലകളിൽ നിന്നും സഞ്ചാരികളുമായി കെഎസ്ആർടിസി ഉല്ലാസ യാത്രാ ബസുകളും മൂന്നാറിലെത്തി. കെഎസ്ആർടിസിയുടെ ഡബിൾ ഡക്കറിലും തിരക്ക് അനുഭവപ്പെട്ടു ശക്തമായ വേനൽ മഴ പെയ്തെങ്കിലും ടൂറിസത്തെ ബാധിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home