ആരോഗ്യം 1

ഇടുക്കിമെഡിക്കൽ കോളേജ്
ജോബി ജോർജ്
Published on Mar 29, 2026, 12:15 AM | 1 min read
ഇടുക്കി
പത്ത് വർഷം ഗ്രാമീണ ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായത് ഇടുക്കി ജില്ലയിലാണ്. ഇടുക്കിമെഡിക്കൽ കോളേജ്, നഴ്‌സിങ് കോളേജ് എന്നിവയെല്ലാം നമ്മുടെ നാടിന് സ്വന്തമുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ടെലസ്‌കോപ്പിൽ മിടിക്കുന്നത് ഗ്രാമീണജനതയുടെ സ്‌പന്ദനങ്ങൾ. നാലാംവർഷ മെഡിക്കൽ വിദ്യാർഥികളുടെ പരീക്ഷാഫലം വന്നപ്പോൾ മികച്ചമാർക്കും റാങ്കിങ്ങിലും നമ്മുടെ വിദ്യാർഥികൾ ആർക്കും പിന്നിലല്ല. ഇപ്പോൾ ഉടുന്പൻചോല ആയുർവേദ മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സതുടങ്ങി. ആദ്യഘട്ടത്തിൽ അന്പത് കിടക്കുകളാണുള്ളത്. നെടുങ്കണ്ടം ജില്ലാആശുപത്രി ഇരട്ടതലയെടുപ്പോടെ ഒപി, ഐപി ബ്ലോക്കുകളുമായി പ്രവർത്തനം തുടങ്ങി. കിഫ്ബിയിൽ 149 കോടിയും വിവിധ ഫണ്ടുകളിൽ നിന്നായി ആകെ 610 കോടിയുടെ വികസനവുമാണുള്ളത്. ശുചിത്വസുന്ദരമായ നവകേരളത്തിൽ ആരോഗ്യമേഖലയും വെടിപ്പായി. ആർദ്രകേരളം പുരസ്‌കാരം രാജകുമാരി, കരിമണ്ണൂർ പഞ്ചായത്തുകൾ സ്വന്തമാക്കി. ശുചിത്വം, മാലിന്യനിർമാർജനം, ആരോഗ്യം എന്നീ മേഖലകൾ പരിഗണിച്ചാണ് പുരസ്‌കാരം. ടെലി മെഡിസിൻ സംവിധാനം സാധ്യമാക്കി. വിദഗ്ധ ഡോക്ടർമാരുടെ സേവനം മൊബൈലിലൂടെ ലഭ്യമാക്കിയതും ഏറെ ഗുണം ചെയ്‌തു. പാറേമാവിലെ ജില്ലാ ആശുപത്രിയെ പാലിയേറ്റീവ് ആശുപത്രിയാക്കി മാറ്റിയത് വയോജനങ്ങൾക്കും ഏറെ ഗുണകരമായി. ഇടുക്കി നഴ്‌സിങ് കോളേജ് പ്രവർത്തനം തുടങ്ങി. ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്റേണൽ റോഡുകളുടെ നിർമാണത്തിനായി 16.05 കോടി രൂപയാണ് ആരോഗ്യ വകുപ്പ് അനുവദിച്ചത്. രാജകുമാരി ഹോമിയോ ആശുപത്രിയ്‌ക്ക് ദേശീയ അംഗീകാരമായ എൻഎ ബിഎച്ച് അക്രഡിറ്റേഷനും ലഭിച്ചതും നേട്ടങ്ങളായി. കൂടാതെ കുടുംബാോരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യാആരോഗ്യകേന്ദ്രങ്ങളും മികച്ച സൗകര്യങ്ങളുമായി ഗ്രാമീണമേഖലകളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു.










0 comments