ad
Deshabhimani

ദേശീയ പാതയോരത്തെ വൻ മരങ്ങൾ ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2025, 12:15 AM | 1 min read

ശാന്തൻപാറ

കൊച്ചി –മധുര ദേശീയപാതയോരത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായി വന്‍ മരങ്ങള്‍. ബോഡിമെട്ടു മുതൽ ആനയിറങ്കൽ വരെ നിരവധി വൻമരങ്ങളാണ് ഉണങ്ങി റോഡിലേക്ക് വീഴാറായി നില്‍ക്കുന്നത്. 
 ഏലത്തോട്ടങ്ങളിൽനിന്ന് ഇത്തരം മരങ്ങള്‍ വെട്ടിമാറ്റാൻ വനംവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ഉടമകൾ പറയുന്നു. ഇവയ്‍ക്ക് അനുമതി തരാത്തവര്‍ പേത്തൊട്ടിയിൽനിന്നും വൻമരങ്ങൾ ഉൾപ്പെടെ മുറിച്ചുകടത്താൻ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്.

ആനയിറങ്കൽ, ബോഡിമെട്ട് ഭാഗങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടാകുന്നുണ്ട്. മരങ്ങള്‍ ഏത് സമയത്തും റോഡിലേക്ക് പതിച്ചേക്കാം. വൈദ്യുതി വകുപ്പിന്​ വൻ നഷ്‍ടമുണ്ടാകാൻ കാരണമാകും. മരങ്ങൾ വെട്ടിമാറ്റി സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home