Deshabhimani

ചിരട്ടയില്‍നിന്നുയരും വീണാനാദം

​ രതീഷ് താന്‍ നിര്‍മിച്ച വീണയുമായി

​ രതീഷ് താന്‍ നിര്‍മിച്ച വീണയുമായി

വെബ് ഡെസ്ക്

Published on Oct 01, 2025, 12:23 AM | 1 min read



നിലമ്പൂര്‍

ഒറ്റത്തടിയിൽ അല്ല... നിരവധി ചിരട്ടകളാൽ തീര്‍ത്ത വീണ... കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സം​ഗീതജ്ഞരുടെ ഇഷ്ട വാദ്യോപകരണമായ വീണ ചിരട്ടയില്‍ നിര്‍മിച്ചിരിക്കുകയാണ് ഇയ്യംമട കോട്ടവീട്ടില്‍ രതീഷ്. അഞ്ചരയടി നീളമുള്ള വീണയ്‌ക്ക്‌ 10 കിലോയിലധികം തൂക്കമുണ്ട്‌. നീണ്ട കഴുത്ത്, ഫ്രെറ്റ്‌, ശ്രുതി മുറുക്കാനുള്ള കീ എന്നിവയെല്ലാം വീണയിലുണ്ട്. അഞ്ച് മാസമെടുത്താണ് വീണ നിര്‍മിച്ചത്‌.

വിനോദയാത്രയ്‌ക്കിടയില്‍ മൈസൂര്‍ പാലസില്‍ കണ്ട വീണയുടെ ശില്‍പ്പമാണ് സ്വന്തമായി ഇതുപോലൊന്ന്‌ നിർമിക്കണമെന്ന ആഗ്രഹത്തിലെത്തിച്ചത്. ഇതിനുള്ള ആലോചനയിൽ ഒടുവിലാണ്‌ ചിരട്ടയിലാവാമെന്ന തീരുമാനം. ആറ് ചാക്കിലധികം ചിരട്ട ഇതിനായി ഉപയോ​ഗിച്ചു. മൂത്ത തേങ്ങയുടെ കട്ടിയുള്ള ചിരട്ടയാണ്‌ ശേഖരിച്ചത്‌. വീണ നിർമാണത്തിന്‌ ആവശ്യമായ മറ്റ്‌ വസ്തുക്കള്‍ കോഴിക്കോട്ടുനിന്ന് വാങ്ങി. വീടുപണിക്കാരനായ രതീഷ് ആദ്യമായാണ് ഇത്തരത്തില്‍ ശില്‍പ്പം നിര്‍മിക്കുന്നത്. ആവശ്യക്കാരുണ്ടെങ്കില്‍ വീണ വില്‍ക്കാനും നിര്‍മിച്ചുനല്‍കാനും തയ്യാറാണെന്ന് രതീഷ് പറഞ്ഞു.

ഭാര്യ ​ഗീതു, മക്കളായ നിവേദ്, നവനീത്, നിവേദിക എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്‌. വീടിന് മുന്നില്‍ ആനയുടെ ശില്‍പ്പം നിര്‍മിക്കാനൊരുങ്ങുകയാണ് രതീഷ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home