ad
Deshabhimani

മധുവൻ മനോഹരമാക്കിയ വിദ്യാലയമുറ്റം

The red-brick schoolyard has completely changed

കാപ്പിൽ എസ്‌വിഎയുപി സ്കൂൾ വിദ്യാർഥികൾ സ്കൂളിലെ ഏറുമാടത്തിൽ

avatar
കെ പി ഭാസ്കരൻ

Published on Mar 27, 2025, 12:15 AM | 1 min read

വണ്ടൂർ

ചെങ്കല്ലുനിറഞ്ഞ സ്കൂൾ മുറ്റം ആകെ മാറി. മിയാവാക്കി വനവും വിദ്യാവനവുമെക്കെയായി കളിമുറ്റംത്ത്‌ പച്ചപ്പുനിറഞ്ഞു. വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും മുളങ്കൂട്ടങ്ങളും തീർക്കുന്ന കുളിർമനിറഞ്ഞ അന്തരീക്ഷം. കാപ്പിൽ എസ്‌വിഎയുപി സ്കൂൾ ഇങ്ങനെ മാറിയതിനുപിന്നിൽ സ്‌കൂളിലെതന്നെ പരിസ്ഥിതി കൂട്ടായ്മകൂടിയായ ‘മധുവൻ'ആണ്‌. പരിസ്ഥിതിസൗഹൃദ പ്രവർത്തങ്ങൾ ഏറ്റെടുത്ത്‌ പ്രകൃതിയെ അടുത്തറിഞ്ഞുള്ള പഠനത്തിന്‌ കുട്ടികൾക്ക്‌ കഴിയുന്നുവെന്നതാണ് പ്രത്യേകത. കാവും കളംപാട്ടും നടത്തുന്ന വിദ്യാലയം. ഇരുപതിലേറെ ഇനം മുളകളും നാല്പതിലേറെ ഇനം മുളങ്കൂട്ടങ്ങളുമുള്ള ബാംബൂ പാർക്ക്. മുളകൊണ്ട് വൈവിധ്യമാർന്ന കരകൗശല വസ്തുക്കൾ നിർമിക്കുന്ന ശിൽപ്പശാലകൾ. പരിസ്ഥിതി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും നടപ്പിലാക്കുന്നതുമാണ്‌ ഇവിടെ ലഹരി. നക്ഷത്രവനം, 300ലേറെ അപൂർവ സസ്യങ്ങളുള്ള ഔഷധ ഉദ്യാനം, താമരക്കുളങ്ങൾ, ബട്ടർ ഫ്ലൈ ഗാർഡൻ, സാൻസിവേരിയ ചെടികൾ, വൈവിധ്യമാർന്ന കോളിയസ്, ക്രോട്ടൺ അലങ്കാര ചെടികൾ, ജൈവകൃഷി, നെൽ കൃഷി, കാക്റ്റസ് ഗാർഡൻ, സെൻ ഗാർഡൻ, സയൻസ് ഗാർഡൻ എന്നിവയെല്ലാം കാപ്പിൽ എസ്‌വിഎയുപി സ്കൂളിലുണ്ട്. റോഡ് അരികിലെ സ്നേഹമരങ്ങൾ, വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം, സ്നേഹാരാമങ്ങൾ, ആൽമരങ്ങൾ സംരക്ഷിക്കാനുള്ള ട്രീ ചാലഞ്ച് എന്നീ പ്രവർത്തനങ്ങളിലും സ്‌കൂൾ സജീവം. വേരിൽനിന്നുണ്ടാകുന്ന ചെടികൾ, ഇലയിൽനിന്നുണ്ടാകുന്നവ, വിവിധ ഇനം വേരുകളുള്ള ചെടികൾ തുടങ്ങി പഠനവഴയിൽ ഉപകരിക്കുന്ന ജൈവവൈവിദ്യങ്ങളും ഈ വിദ്യാലയമുറ്റത്തുണ്ട്. ബേർഡ് ബാത്ത്, ബേർഡ്സ് കിച്ചൺ, ഏറുമാടം, ജംഗിൾ ബുക്കിലെ കഥാപാത്രങ്ങൾക്ക് ചെടികൾകൊണ്ടു ജീവൻ നൽകുന്നതുമെല്ലാം ഇവിടത്തെ വേറിട്ട ഹരിത ചിന്തകളാണ്. പ്രധാനാധ്യാപകൻ സത്യകുമാർ തടത്തിലാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home