ad
Deshabhimani

നിലമുല്ല പൂത്ത മനോഹാരിതയിൽ കേരളാംകുണ്ട്

The Keralamkund hill region is now in full bloom and beautiful.

കരുവാരക്കുണ്ട് കേരളാംകുണ്ട് ടൂറിസം മേഖലയിൽ പാറക്കെട്ടുകളിൽ 
വിരിഞ്ഞുനിൽക്കുന്ന നിലമുല്ല

avatar
കെ പി ഭാസ്കരൻ

Published on Aug 05, 2025, 12:37 AM | 1 min read

കരുവാരക്കുണ്ട്

കേരളാംകുണ്ട് മലനിരപ്രദേശം നിലമുല്ല പൂത്ത മനോഹാരിതയിലാണിപ്പോൾ. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കെ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോട് തൊട്ടുകിടക്കുന്ന കരുവാരക്കുണ്ട് പഞ്ചായത്തിലെ കുമ്പൻമലയുടെ അടിവാരത്തിലാണ്​ നിലമുല്ലകൾ വിരിഞ്ഞത്​. കേരളാംകുണ്ടിൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഇരുമ്പുപാലത്തിന് താഴെയുള്ള പാറക്കെട്ടുകളിലാണ് ഈ പായൽ ചെടി വിരിഞ്ഞുനിൽക്കുന്നത്. ഒറ്റ ചെടിയിൽ പിങ്ക് നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന പൂവിന് തായ് ചെടിയേക്കാൾ വലുിപ്പമുണ്ട്. കാണാൻ അഴകുള്ള ചെടിയാണെങ്കിലും ഇതിന് വാസനയില്ല. മാത്രവുമല്ല, ഇവയുടെ വിത്തുകളിലും ഇലകളിലും ചെറിയതോതിൽ വിഷാംശവുമുണ്ട്. ചെറിയതോതിൽ മാംസഭോജികൂടിയാണ് ഇവ. സാധാരണ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മഴക്കാലത്താണ് നിലമുല്ലകൾ കണ്ടുവരുന്നത്. പാറക്കെട്ടുകളിൽ കണ്ടുവരുന്ന ഈ ചെടിയിൽ പൂവ് വിരിയുന്നത് കഴിഞ്ഞ എട്ടുവർഷത്തിനിടെ ആദ്യമായാണെന്നാണ് ഇവിടുത്തെ ജീവനക്കാരനായ ഉണ്ണി മുള്ളറ പറഞ്ഞു. ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഈ സ്ഥലം സുഗന്ധപൂരിതമാണ്. നിലമുല്ലകൂടി പൂത്തതോടെ വർണാഭമായിരിക്കയാണ് ഇവിടം. അതിനാൽ, കാലാവസ്ഥയെപോലും അവഗണിച്ച് തമിഴ്​നാട്ടിൽനിന്നടക്കമുള്ള നിരവധി സഞ്ചാരികൾ നിലമുല്ല പൂത്തതറിഞ്ഞ് കാണാനായി ഇവിടേക്ക് എത്തുന്നുണ്ട്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home