Deshabhimani

പാട്ടും പറച്ചിലും

തിരൂരിനെ ജന്തർ മന്തർ 
സമരവേദിയാക്കി ഡിവൈഎഫ്ഐ

തിരൂരിലെ ജന്തർ മന്തർ സമരവേദിയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നു

തിരൂരിലെ ജന്തർ മന്തർ സമരവേദിയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 12:45 AM | 1 min read

തിരൂർ ​

പാട്ടും പറച്ചിലുമായി തിരൂരിനെ ജന്തർ മന്തർ സമരവേദിയാക്കി ഡിവൈഎഫ്ഐ. 'ഉയരട്ടെ ജന്തർ മന്തർ' മുദ്രാവാക്യമുയർത്തി ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തിരൂരിൽ സമരത്തെരുവിലെ പാട്ടും പറച്ചിലും സംഘടിപ്പിച്ചത്. വൈകിട്ട് ആരംഭിച്ച പരിപാടി അർധരാത്രിയോടെയാണ് സമാപിച്ചത്. തിരൂർ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പി ഷബീർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ ലിനീഷ്, എൻ എം ഷഫീഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ അഫ്സൽ, പി രതീഷ്, ടി സിദ്ധീഖ്, ജോ. സെക്രട്ടറി പി സൈഫുദീൻ, പി സുമിത്ത്, മുഹ്‌സില എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് സ്വാഗതം പറഞ്ഞു. തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കലാകരന്മാർ പാട്ട് പാടിയും കലാപരിപാടികൾ അവതരിപ്പിച്ച് സമരവേദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തിരൂർ പച്ചാട്ടിരിയിലെ ബാലസംഘം കൂട്ടുകാരായ കുട്ടിസഖാക്കളും സമരവേദിയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home