Deshabhimani

ഓര്‍മയില്‍ നിറഞ്ഞ് 
ആനത്തലവട്ടം ആനന്ദന്‍

ആനത്തലവട്ടം ആനന്ദന്റെ 
ചരമവാർഷിക ദിനാചരണ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി 
ഓഫീസായ  ഇമ്പിച്ചിബാവ 
മന്ദിരത്തിൽ ജില്ലാ പ്രസിഡന്റ്‌  
കെ പി അനിൽ 
പതാക ഉയർത്തുന്നു

ആനത്തലവട്ടം ആനന്ദന്റെ 
ചരമവാർഷിക ദിനാചരണ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി 
ഓഫീസായ ഇമ്പിച്ചിബാവ 
മന്ദിരത്തിൽ ജില്ലാ പ്രസിഡന്റ്‌ 
കെ പി അനിൽ 
പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:38 AM | 1 min read

മലപ്പുറം

സിഐടിയു സംസ്ഥാന പ്രസിഡന്റും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ മൂന്നാം ചരമവാർഷിക ദിനം ജില്ലയിൽ വിപുലമായ പരിപാടികളോടെ സിഐടിയു നേതൃത്വത്തിൽ ആചരിച്ചു. തൊഴിൽകേന്ദ്രങ്ങളിൽ പതാക ഉയർത്തിയും അനുസ്മരണ യോഗങ്ങൾ നടത്തിയും സ്മരണ പുതുക്കി. മലപ്പുറത്ത് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ഇമ്പിച്ചിബാവ മന്ദിരത്തിനുമുന്നിൽ ജില്ലാ പ്രസിഡന്റ്‌ കെ പി അനിൽ പതാക ഉയർത്തി. ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ പി ഫൈസൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി നഫീസ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home