സർക്കാരിന്റെ കര്‍മപരിപാടി "അടിച്ചുമാറ്റൽ'

മലപ്പുറം
യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് പൂര്‍ത്തിയാക്കിയതെന്ന് അവകാശപ്പെടുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ഥ്യമായ പദ്ധതികള്‍. മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പൊന്നാനി ഹാര്‍ബര്‍ നവീകരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് സ്വന്തംപേരിലാക്കാന്‍ യുഡിഎഫ് എംഎല്‍എമാരും സര്‍ക്കാരും ശ്രമിക്കുന്നത്. തീരദേശവാസികളുടെ കണ്ണില്‍പൊടിയിട്ട് ക്രെഡിറ്റടിക്കാനുള്ള നീക്കം പരിഹാസങ്ങള്‍ക്കിടയാക്കുന്നുണ്ട്. മുന്പ് നടപ്പാക്കിയവയാണ് പുതിയ പദ്ധതിയെന്ന രീതിയില്‍ നൂറുദിന കര്‍മപരിപാടിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങളായി തുടരുന്ന സേവനപദ്ധതികള്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. നേരത്തെ വിഭാവനംചെയ്ത് നടപടികള്‍ ആരംഭിച്ച പദ്ധതികളുടെയും നടപ്പാക്കിയ പ്രധാന പദ്ധതികളുടെയും വിവരങ്ങളാണ് ഓരോ വകുപ്പും കൈമാറിയത്. ഫിഷറീസ് വകുപ്പില്‍ നടപ്പാക്കിയതെന്ന് അവകാശപ്പെടുന്നവയില്‍ പൊന്നാനി ഹാര്‍ബര്‍ നവീകരണമാണ് പ്രധാനം. ലോഡിങ് ഏരിയക്കുമുകളില്‍ മേല്‍ക്കൂര സ്ഥാപിച്ചത് നേട്ടമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായതാണ്. കൂടാതെ കടമുറി, വിശ്രമ ഷെഡ്, കാന്റീന്‍ കെട്ടിടം, വര്‍ക്ക്‌ഷോപ്പ്, ടൂവീലര്‍ പാര്‍ക്കിങ് എന്നിവയും അനുബന്ധമായി വിഭാവനംചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ചതാണ്. ചില നിര്‍മാണങ്ങള്‍ അന്തിമഘട്ടത്തിലാണ്. നൂറുദിന കര്‍മപരിപാടിയില്‍ അവതരിപ്പിച്ച പൊന്നാനി മത്സ്യബന്ധന ഗ്രാമത്തിലെ കോള്‍ഡ് സ്റ്റോറേജ് സൗകര്യത്തിനുള്ള നടപടിയും നേരത്തെ പൂര്‍ത്തിയായിരുന്നു. താനൂര്‍ മത്സ്യബന്ധന ഗ്രാമത്തില്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഒരുക്കിയെന്നാണ് മറ്റൊരു അവകാശവാദം. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 7.12 കോടി രൂപ ചെലവില്‍ താനൂരില്‍ മാതൃകാ മത്സ്യഗ്രാമം പദ്ധതി നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതിയില്‍ നിരവധി പ്രവൃത്തികളാണ് വിഭാവനംചെയ്തത്. അതിലൊന്നായിരുന്നു കോള്‍ഡ് സ്റ്റോറേജ് സംവിധാനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പഴയ പദ്ധതികളെ പുതിയതാക്കി അവതരിപ്പിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശം.









0 comments