ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു

ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു. അനുസ്മരണ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ കെ പി അമീൻ ഹസൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വി സുധീർ, പി ജിൻഷ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ടി വിനോദ് സ്വാഗതവും മലപ്പുറം ബ്രാഞ്ച് പ്രസിഡന്റ് ജി ഗോപികൃഷ്ണൻ നന്ദിയും പറഞ്ഞു.









0 comments