ad
Deshabhimani

അനധികൃത ചെങ്കൽ 
ക്വാറികൾക്കെതിരെ നടപടി തുടങ്ങി

ഏറനാട് താലൂക്ക്‌ പരിധിയിലെ അനധികൃത ചെങ്കൽ ക്വാറിയിൽ റവന്യൂ–- ജിയോളജി വകുപ്പ്‌ നേതൃത്വത്തിൽ നടന്ന പരിശോധന

ഏറനാട് താലൂക്ക്‌ പരിധിയിലെ അനധികൃത ചെങ്കൽ ക്വാറിയിൽ റവന്യൂ–- ജിയോളജി വകുപ്പ്‌ നേതൃത്വത്തിൽ നടന്ന പരിശോധന

വെബ് ഡെസ്ക്

Published on May 21, 2025, 12:04 AM | 1 min read

മഞ്ചേരി

ഏറനാട് താലൂക്കിലെ അനധികൃത ചെങ്കൽ ക്വാറികൾക്കെതിരെ നടപടി തുടങ്ങി. വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന 20ലധികം ക്വാറികളിൽ ഒന്നിനുപോലും ലൈസൻസില്ല. അരീക്കോട്, കാവനൂർ വില്ലേജുകളിൽ നടത്തിയ റവന്യൂ–- ജിയോളജി വകുപ്പ്‌ സംയുക്ത പരിശോധനയിൽ നാല് ചെങ്കൽ ക്വാറികൾക്കും ഒരു എംസാന്റ് യൂണിറ്റിനും നോട്ടീസ് നൽകി. അനധികൃതമായി പ്രവർത്തിച്ച ക്വാറികൾക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് ശുപാർശചെയ്തു. അസി. ജിയോളജിസ്റ്റ് അജിൽ, വില്ലേജ് ഓഫീസർമാരായ എ പി അബ്ബാസ്, കെ ഷാജു, റവന്യൂ ഉദ്യോഗസ്ഥരായ സജീർ കൊറ്റങ്ങോടൻ, പ്രദീപ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഏറനാട് തഹസിൽദാർ മുകുന്ദൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home