ad
Deshabhimani

നഴ്‌സസ് വാരാഘോഷം സമാപിച്ചു

നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന കാരംസ് മത്സരത്തില്‍നിന്ന്

നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന കാരംസ് മത്സരത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on May 13, 2025, 12:30 AM | 1 min read

മഞ്ചേരി

നഴ്‌സസ്‌ വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപനം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ സി ഷുബിൻ ഉദ്ഘാടനംചെയ്തു. മഞ്ചേരി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ നഴ്‌സിങ്‌ ഓഫീസർ പി ഷൈല അധ്യക്ഷയായി. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി എം അനൂപ്, മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പ്രഭുദാസ്, നഗരസഭാ കൗൺസിലർ ഷറീന ജവ്ഹർ, ഒ ഷീജ, കെ കിഷോർ കുമാർ, എ കെ സുന്ദരി, എൻ രേണുക, സി ഗിരിജ, കെ കെ ബിന്ദു, ഷീജ പോൾ എന്നിവർ സംസാരിച്ചു. മഞ്ചേരി ജനറൽ ആശുപത്രി നഴ്‌സിങ്‌ സൂപ്രണ്ടുമാരായ അശ്വതി ഗോപാൽ സ്വാഗതവും ബീഗം ജാസ്മിൻ നന്ദിയും പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി കലാ–- കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ നഴ്‌സിങ്‌ കോഴ്‌സുകളിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ സമ്മാനം വിതരണംചെയ്തു. സർവീസിൽനിന്ന് വിരമിച്ച പെരിന്തൽമണ്ണ ജില്ലാ ആശുപത്രി നഴ്‌സിങ്‌ സൂപ്രണ്ട് സി ടി നുസൈബക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home