ad
Deshabhimani

എസ്എംസിടി ട്രസ്റ്റ് ചെയര്‍മാന്‍ കെ എം മുസ്തഫ അന്തരിച്ചു

K M MUSTHAFA

കെ എം മുസ്തഫ

വെബ് ഡെസ്ക്

Published on Oct 09, 2025, 10:02 PM | 1 min read

മലപ്പുറം: പെരിമ്പലത്തെ സാമൂഹ്യ സാസ്കാരിക ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കാക്ക മൂലക്കൽ മുസ്തഫ (കെ എം മുസ്തഫ –60) അന്തരിച്ചു.


പെരിമ്പലം സെയ്താലിക്കുട്ടി സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് (എസ്എംസിടി) ചെയര്‍മാനാണ്. 2015ല്‍ ട്രസ്റ്റ് രൂപീകരിച്ചതുമുതല്‍ ചെയര്‍മാനായിരുന്നു. ഖബറടക്കം വെള്ളി രാവിലെ എട്ടിന് പെരിമ്പലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


ബാപ്പ: പരേതനായ കെ എം അസൈനാർ ഹാജി. ഉമ്മ: പാത്തുക്കുട്ടി. ഭാര്യ റംല. മക്കൾ: ഫാത്തിമ ഹന്ന, ഹംത മറിയം, ബാസില്‍, പരേതനായ ബാസിത്. മരുമകന്‍: ഹിഷാം. സഹോദരങ്ങൾ: ഫിറോസ് ബാവ, മുജീബ് റഹ്മാൻ, ജമീല, പരേതനായ അബ്ദുള്‍ ഹമീദ് ബാഷാനി (സിപിഐ എം ആനക്കയം ലോക്കല്‍ മുന്‍ സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home