ad
Deshabhimani

നാട്ടിലെങ്ങും കര്‍ഷക ദിനാചരണം

നന്നംമുക്ക് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

നന്നംമുക്ക് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2025, 12:34 AM | 2 min read

മലപ്പുറം വിവിധ പരിപാടികളോടെ നാട്ടിലെങ്ങും കർഷക ദിനം ആചരിച്ചു. വിത്തും തൈകളും കൈമാറിയും പുത്തൻ കാർഷികാശയങ്ങൾ കൈമാറിയുമാണ്‌ ദിനാചരണം സജീവമാക്കിയത്‌. കൃഷിഭവൻ, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലെല്ലാം പരിപാടികൾ സംഘടിപ്പിച്ചു. മികച്ച കർകരെയും യുവകർഷകരേയും സമ്മാനം നൽകി ആദരിച്ചു. കൃഷിയറിവ്‌ തേടി വിദ്യാർഥികൾ കൃഷിയിടങ്ങളിലെത്തിയത്‌ കർഷകർക്ക്‌ ആവേശം പകർന്നു. എടപ്പാൾ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. നന്നംമുക്ക് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീന്‍ അധ്യക്ഷയായി. ആലങ്കോട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ചിയ്യാനൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടന്ന കര്‍ഷക ദിനാഘോഷം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീര്‍ അധ്യക്ഷനായി. എടപ്പാള്‍ കൃഷിഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ അധ്യക്ഷയായി. തവനൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനം തൃക്കണാപുരം ജിഎൽപി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശിവദാസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം പി എസ് ധനലക്ഷ്മി അധ്യക്ഷയായി. ​കാലടി പഞ്ചായത്ത് കൃഷിഭവന്റെ കര്‍ഷക ദിനം പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ആനന്ദന്‍ അധ്യക്ഷനായി. വട്ടംകുളം പഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷയായി. വള്ളിക്കുന്ന് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പി അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ അധ്യക്ഷയായി. പള്ളിക്കൽ പഞ്ചായത്തിലെ ദിനാചരണം പി അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്തു. സി കെ അബ്ബാസ് അധ്യക്ഷനായി. തിരൂരങ്ങാടി നഗരസഭയിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനംചെയ്തു. സ്ഥിരം സമിതി ചെയർപേഴ്‌സൺ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷനായി. കൃഷിഭവനും ചേലേമ്പ്ര പഞ്ചായത്തും സംയുക്തമായി കർഷക ദിനാചരണം നടത്തി. നവീകരിച്ച കൃഷിഭവൻ കെട്ടിട ഉദ്ഘാടനവും നടന്നു. പി അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി പി സമീറ അധ്യക്ഷയായി. താനൂർ താനാളൂർ പഞ്ചായത്തിലെ കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സൈനബ ചേനാത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാക്ക് അധ്യക്ഷനായി. പൊന്മുണ്ടം കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ അധ്യക്ഷയായി. താനൂരിൽ നടന്ന പരിപാടി നഗരസഭാ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ ഉദ്ഘാടനംചെയ്തു. സി കെ എം ബഷീർ അധ്യക്ഷനായി. മമ്പാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസൻ പരിപാടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അഹമ്മദ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home