ad
Deshabhimani

ജില്ലാ ക്ഷീരകർഷക സംഗമം സമാപിച്ചു

നിറമരുതൂരിൽ ക്ഷീരകർഷക സംഗമം സമാപനം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യുന്നു

നിറമരുതൂരിൽ ക്ഷീരകർഷക സംഗമം സമാപനം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 24, 2025, 12:35 AM | 1 min read


​താനൂർ

ജില്ല ക്ഷീര കർഷക സംഗമം ‘ജീവനീയം’ സമാപിച്ചു. സമാപന പൊതുസമ്മേളനം നിറമരുതൂരിൽ മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ അധ്യക്ഷയായി. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈനബ ചേനാത്ത്, താനൂർ നഗരസഭാ ചെയർമാൻ റഷീദ് മോര്യ, എംആർസിഎംപിയു ഡയറക്ടർമാരായ സണ്ണി ജോസഫ്, യു സി മുഹമ്മദ്‌ കോയ, നിറമരുതൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മായിൽ പുതുശേരി, താനാളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം മല്ലിക, ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കവിത, നിറമരുതൂർ പഞ്ചായത്ത്‌ അംഗം കെ ടി ശശി, ക്ഷീര കർഷക സംഘം പ്രതിനിധികളായ മുഹമ്മദുണ്ണി കളപ്പാട്ടിൽ, രാജേഷ് പണിക്കർ എന്നിവർ സംസാരിച്ചു. മഹേഷ്‌ സ്വാഗതം പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീര കർഷകരയും ക്ഷീര സംഘങ്ങളെയും ആദരിച്ചു. വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണംചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home