Deshabhimani

യുഡിഎഫ്‌ സർക്കാരിന്റെ ക്രൂര നടപടി

മരത്തിൻകടവ് പാലം ബജറ്റിൽനിന്ന്‌ പുറത്ത്‌

പുന്നപ്പുഴക്ക് കുറുകെ മരത്തിൻകടവ് പാലം നിർമിക്കുന്നതിന്റെ ഭാഗമായി നിർദിഷ്ട പ്രദേശം പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരും നാട്ടുകാരും സന്ദർശിക്കുന്നു (ഫയൽചിത്രം)

പുന്നപ്പുഴക്ക് കുറുകെ മരത്തിൻകടവ് പാലം നിർമിക്കുന്നതിന്റെ ഭാഗമായി നിർദിഷ്ട പ്രദേശം പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരും നാട്ടുകാരും സന്ദർശിക്കുന്നു (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Oct 17, 2026, 12:30 AM | 1 min read

എടക്കര

യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതിനുപിന്നാലെ മരത്തിൻകടവ് പാലം ബജറ്റിൽനിന്ന് പുറത്ത്. ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ 2026-– 27 ബജറ്റിൽ മരത്തിൻകടവ് പാലം ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല എന്ന്‌ അറിയിച്ചത്‌. വഴിക്കടവ്– - മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് എൽഡിഎഫ് സർക്കാർ നടപടി ആരംഭിച്ചതാണ്. ബജറ്റിലും പരാമർശിച്ചിരുന്നു. എന്നാൽ യുഡിഎഫ് എംഎൽഎ വന്നതോടെ ഇതിന് തുരങ്കംവച്ചു. മരത്തിൻകടവ് പാലം നിർദിഷ്ട പ്രദേശം പൊതുമരാമത്ത് വിഭാഗം സന്ദർശിച്ച് സർക്കാരിന്‌ റിപ്പോർട്ട് സമർപ്പിച്ചതാണ്. വനം വകുപ്പിന്റെ അനുമതിയായാൽ പാലത്തിന് ഫണ്ട് വകയിരുത്താനും നടപടിയായിരുന്നു. 13 കിലോമീറ്റർ ദൂരമുള്ള മരംവെട്ടിച്ചാൽ– നെല്ലിക്കുത്ത് –- മരത്തിൻകടവ് - മുണ്ട പൊതുമരാമത്ത് റോഡ് നിലവിലുണ്ട്. റോഡിന്റെ മരത്തിൻകടവ് അങ്ങാടിയിൽനിന്ന് 50 മീറ്റർ അകലെയാണ് പുതിയ പാലം നിർമിക്കേണ്ടത്. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട പ്രദേശത്ത് അരക്കിലോ മീറ്റർ ദൂരം 30 ലക്ഷം അനുവദിച്ച് വനത്തിലൂടെ എൽഡിഎഫ് സർക്കാർ റോഡ് പൂർത്തീകരിച്ചതാണ്. ഇതിന്റെ തുടർച്ചയായാണ് റോഡും പാലവും നിർമിക്കാനുള്ളത്. പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്‌നമാണ്‌ യുഡിഎഫ് എംഎൽഎയും സർക്കാരും വന്നതോടെ നഷ്‌ടമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home