മുഹസിന്റെ വീട് കെ കെ ശൈലജ സന്ദർശിച്ചു

മുഹസിന്റെ വീട് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ സന്ദർശിക്കുന്നു
തിരൂരങ്ങാടി
ദുബായിൽ കെട്ടിടത്തിന്റെ അറുപത്തിയാറാം നിലയിൽനിന്ന് വീണ് മരിച്ച ആണിത്തറ പതിനാറുങ്ങൽ അയിമ്പാടി മുഹസി (23)ന്റെ വീട് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ സന്ദർശിച്ചു. സെപ്തംബർ 28നാണ് ദുബായ് ശോഭ വൺറാസ് അൽ ഖോർ ടവറിൽനിന്ന് നിർമാണ പ്രവർത്തനങ്ങൾക്കിടെ താഴേക്ക് വീണ് മരിച്ചത്. ഏഴ് മാസംമുമ്പാണ് മുഹസിൻ ദുബായിൽ എത്തിയത്. സിപിഐ എം ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ സി ഇബ്രാഹിംകുട്ടി, ഏരിയാ കമ്മിറ്റി അംഗം എം പി ഇസ്മായിൽ, കെ ടി ദാസൻ, കെ ടി കുഞ്ഞാലൻകുട്ടി, എം റഫീഖ്, കെ പി ഷാഫി, ഇ പി പ്രകാശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments