ad
Deshabhimani

ഇത്തിഹാദ് റെയിലിൽ ട്രെയിൻ മാസ്റ്ററായി ആദിൽ മുഹമ്മദ്

A native of Malappuram also makes history with Etihad Rail.

ആദിൽ മുഹമ്മദ് ഇത്തിഹാദ് റെയിലിൽ

avatar
എ രാധാകൃഷ്‌ണൻ

Published on Jul 03, 2026, 12:00 AM | 1 min read

പെരിന്തൽമണ്ണ

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിലിനൊപ്പം ചരിത്രംകുറിച്ച്‌ മലപ്പുറം സ്വദേശിയും. ഇത്തിഹാദ് റെയിൽ അതിവേഗ ട്രെയിനിൽ ട്രെയിൻ മാസ്റ്ററായി തിരൂർക്കാട് സ്വദേശി ആദിൽ മുഹമ്മദാണ്‌ നാടിന്‌ അഭിമാനമായത്‌. യുഎഇ ഇത്തിഹാദ് റെയിലിന്റെ അബുദാബിയിലേക്കുള്ള കന്നിയാത്രയിൽ ആദിൽ ഉൾപ്പെടെ അഞ്ച്‌ മലയാളികളാണ്‌ പൈലറ്റ്‌ ക്യാബിനിലുണ്ടായിരുന്നത്‌. ഇത്തിഹാദ് റെയിലിന്റെ ഓപറേഷൻസ് ടീം ലീഡറായി ആലപ്പുഴ സ്വദേശി നിഷാദ്‌, ട്രെയിൻ ക്യാപ്റ്റന്മാരായി കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ്, ട്രെയിൻ മാസ്റ്ററായി ആദിലിനെക്കൂടാതെ പാലക്കാട് സ്വദേശി രഞ്ജി രവി എന്നിവരായിരുന്നു മറ്റുള്ളവർ. 9 വർഷം കോഴിക്കോട്‌ വിമാനത്താവളത്തിൽ ഏവിയേഷനിലും ഇൻഡിഗോ, ജെറ്റ് എയർവേസ്, ഇൻഡോ തായ് കമ്പനികളുടെ ചീഫ് സെക്യൂരിറ്റി ഓഫീസറായും ജോലിചെയ്‌തു. 2023മുതൽ അബുദാബി സായിദ് ഇന്റർനാഷണൽ എയർ പോർട്ടിലാണ്‌. പിന്നീടാണ്‌ ഇത്തിഹാദ് എയർവേയ്‌സിൽ എത്തിയത്‌. ഇത്തിഹാദ് റെയിൽവേയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന്‌ ആദിൽ പറഞ്ഞു. വിമാനങ്ങളിലെ കാബിൻ ക്രൂവിന് സമാനമായി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും നിരന്തരം ഉറപ്പുവരുത്തുകയാണ്‌ ട്രെയിൻ മാസ്റ്റേഴ്സിന്റെ ചുമതല. പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ്–സുബൈദ ദമ്പതികളുടെ മകനാണ്‌ ആദിൽ മുഹമ്മദ്. ഭാര്യ: ലുബ്ന പൂവത്താണി. മക്കൾ: ലിസ മെഹ്‌വിഷ്, യാറ മെഹ്‌വിഷ്. സഹോദരൻ നിസാം മുഹ്‌യുദ്ദീൻ അബുദാബി എഎംടി ഇന്റർനാഷണലിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home