മുന്നേറ്റം തുടരണം താനൂരിന്

താനൂർ
"പനമ്പാലത്തെ പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. വി അബ്ദുറഹിമാൻ ജയിച്ചതോടെ എല്ലാം മാറി. പാലം പുതുപുത്തനായി. 14.5 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. ഇതുപോലുള്ള വികസന പ്രവർത്തനങ്ങൾ ഇനിയും തുടരണം'. വാക്കിങ് വിത്ത് കാൻഡിഡേറ്റ്' പരിപാടിയുടെ ഭാഗമായി താനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി മുഹമ്മദ് സമീർ തിരുത്തിയിൽ ചെറിയമുണ്ടത്ത് എത്തിയപ്പോൾ പിന്തുണ അറിയിച്ച് നാട്ടുകാരും ഒത്തുകൂടി. പ്രതീക്ഷയും പിന്തുണയും പങ്കുവച്ചു. വോട്ടർമാർക്കൊപ്പം പനമ്പാലത്തുനിന്ന് ആരംഭിച്ച പ്രഭാതനടത്തം ഇരിങ്ങാവൂരിലാണ് സമാപിച്ചത്. നൂറുകണക്കിനുപേർ പ്രഭാതസവാരിയിൽ പങ്കാളിയായി. വാണിയന്നൂർ ടർഫ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നവരെ കണ്ട് വോട്ട് അഭ്യർഥിച്ചു. എൽഡിഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ചക്കാലക്കൽ അബ്ദുൽസലാം, ഇ സീനത്ത്, എ സി രാധാകൃഷ്ണൻ, ജലീൽ മയൂര, കുന്നത്ത് സൈതലവി, മുനീറുന്നീസ തുടങ്ങിയവരും പങ്കെടുത്തു.










0 comments