ad
Deshabhimani

വണ്ടൂരിൽ വിജയാരവം

a

വണ്ടൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ കെ ദാമോദരന്റെ റോഡ് ഷോ

വെബ് ഡെസ്ക്

Published on Apr 06, 2026, 12:15 AM | 1 min read

വണ്ടൂർ

വികസന മുരടിപ്പിന്റെ കാൽനൂറ്റാണ്ടുപിന്നിട്ട വണ്ടൂർ മണ്ഡലത്തിൽ മാറ്റത്തിന്റെ വിളംബരമായി വണ്ടൂർ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി കെ കെ ദാമോദരന്റെ റോഡ് ഷോ. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്. തിരുവാലിയിൽനിന്ന് ആരംഭിച്ച പരിപാടി രാത്രിയോടെ കാളികാവിലാണ് സമാപിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അണിനിരന്ന റോഡ് ഷോ വീഥികളെ ചെങ്കടലാക്കി മാറ്റി. സ്ഥാനാർഥിയെ അഭിവാദ്യംചെയ്യാൻ റോഡരികിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. എൽഡിഎഫ് നേതാക്കളായ എം ടി അഹമ്മദ്, എൻ കണ്ണൻ, അഡ്വ. അനിൽ നിരവിൽ, അഡ്വ. പി ഷീനരാജൻ, പി കെ മുബഷിർ, ഇ ലിനീഷ്, കെ റഹീം, എം സജാദ്, എ പി ഫിറോസ് ബാബു എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home