ad
Deshabhimani

നാടോടുന്നു

വികസനത്തേരിൽ

a
avatar
വിനോദ്​ തലപ്പള്ളി

Published on Sep 30, 2025, 02:29 AM | 2 min read

തിരൂർ

വിദ്യാർഥികളുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് തൃപ്രങ്ങോട് പഞ്ചായത്ത് ഗ്രാമവണ്ടി പദ്ധതി ആരംഭിച്ചത്. കേരളത്തിൽ ആദ്യമായിട്ടായിരുന്നു തദ്ദേശ സ്ഥാപനം വനിതകൾക്കും വിദ്യാർഥികൾക്കും കെഎസ്ആർടിസിയുടെ സഹായത്തോടെ സൗജന്യയാത്ര ഒരുക്കുന്നത്‌. പുരുഷന്മാർക്ക് സാധാരണ നിരക്കിലും ഗ്രാമവണ്ടിയിൽ സഞ്ചരിക്കാം. ഒരുവർഷത്തേക്ക് ഏകദേശം 10 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പദ്ധതി ആരംഭിച്ചത്. രാവിലെ ഏഴിന്‌ ആരംഭിച്ച്‌ ഒരുദിവസം 17 ട്രിപ്പ്‌ നടത്തുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബസ്‌ സഞ്ചരിക്കുന്നുണ്ട്‌. കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ്‌ നടത്താനും ആലോചനയുണ്ട്‌. ​നേട്ടങ്ങളിലൂടെ.... • നാടിന്റെ ചിരകാല സ്വപ്‌നമായ പഞ്ചായത്ത് സ്റ്റേഡിയം ഭൂമി രജിസ്റ്റർ ചെയ്തു. ഒന്നര കോടിയോളം രൂപ ചെലവിൽ ഒരേക്കറോളം ഭൂമിയാണ്‌ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്‌തത്‌. • തൃപ്രങ്ങോട് പ്രദേശത്തെ എഴുത്തുകാരനായിരുന്ന കുട്ടികൃഷ്ണ മാരാരുടെ സ്‌മാരകമായി കുട്ടികൃഷ്ണ മാരാർ സ്‌മാരക സെമിനാർ ഹാൾ നിർമിച്ചു. 25 ലക്ഷത്തോളം രൂപയാണ്‌ ചെലവ്‌. • മൂന്നുകോടി രൂപ ചെലവിൽ പുതിയ കുടുംബാരോഗ്യകേന്ദ്രം നിർമിക്കുന്നു. • വിവിധ വർഷങ്ങളിലായി ആലിങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ 2.66 കോടി രൂപയുടെ വിവിധ പ്രവർത്തനങ്ങൾ നടത്തി • കുത്തിവയ്‌പിന്‌ സബ് സെന്ററുകളിലും അങ്കണവാടികളിലും സൗകര്യം ഉറപ്പുവരുത്തി. • കൈമലശേരിയിൽ പുതിയ സ ബ്സെന്റർ ആരംഭിച്ചു. • ചമ്രവട്ടത്ത് 30 ലക്ഷത്തോളം രൂപ ചെലവിൽ പുതിയ സബ് സെന്റർ കെട്ടിടം ഉടൻ തുറക്കും. • വാർഷിക പദ്ധതിയിൽ മുഴുവൻ വാർഡുകളിലും പിഡബ്ല്യുഡി റോഡുകളിലും ലൈറ്റുകൾ സ്ഥാപിക്കാൻകഴിഞ്ഞു • സമ്പൂർണ പ്രകാശപൂരിതമായ പഞ്ചായത്തായി മാറി • സ്വകാര്യ സ്ഥാപനങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന പഞ്ചായത്തിലെ ജനങ്ങൾക്കായി മാസം 4000 രൂപ നിരക്കിൽ വർഷത്തേക്ക് 48,000 രൂപ വീതം നൽകുന്നു • വിവിധ വർഷങ്ങളിലായി റോഡുകൾക്കുവേണ്ടി 19.2 കോടി രൂപ വകയിരുത്തി ​ • ബഡ്സ് സ്കൂളിന്‌ പുതിയ കെട്ടിടം നിർമിക്കാൻ 33 സെന്റ് കണ്ടെത്തി. സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്‌തു. • പഞ്ചായത്ത് ഓപ്പൺ ജിം നിർമാണം പൂർത്തിയായി • ബജറ്റിൽ പ്രഖാപിച്ച മുഴുവൻ വാർഡുകളിലും ഓപ്പൺ ജിം പദ്ധതി ആരംഭിക്കാൻ പോകുന്നു • 2023–24 വർഷം പകൽവീട്ടിലെ അച്ഛനമ്മമാർക്കായി കൊച്ചിയിൽനിന്ന്‌ കണ്ണൂരിലേക്ക് വിമാനയാത്ര സംഘടിപ്പിച്ചു.


സാധാരണക്കാർക്കൊപ്പം

‘സാധാരണക്കാരുടെ പ്രശ്‌നങ്ങൾ വലിയതോതിൽ പരിഹരിക്കാനായതിൽ അഭിമാനമുണ്ട്. ഗ്രാമീണ മേഖലയായ തൃപ്രങ്ങോട്ടെ സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടിയും ലൈഫ് പദ്ധതിയിലൂടെ ഭവനവും ഷി ഷെൽട്ടറും നടപ്പാക്കി. കായികസ്വപ്നങ്ങൾക്ക് കരുത്തേകാൻ സ്റ്റേഡിയത്തിനായി ഭൂമി ഏറ്റുവാങ്ങി. ആരോഗ്യമേഖലയിലും കുതിപ്പുണ്ടായി.

–വി ശാലിനി (പ്രസിഡന്റ്‌, തൃപ്രങ്ങോട് പഞ്ചായത്ത്)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home