ad
Deshabhimani

ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പരിശോധിച്ചു

a

ചീഫ് എൻജിനിയറും സംഘവും കെട്ടിടം പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 09, 2025, 12:44 AM | 1 min read

മഞ്ചേരി

ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാ സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം എൻഎച്ച്എം ചീഫ് എക്സി. എൻജിനിയറും സംഘവും പരിശോധിച്ചു. എൻഎച്ച്എം ചീഫ് എക്സി. എൻജിനിയർ രാജീവ് കാരയിൽ, ജില്ലാ എക്സി. എൻജിനിയർ ടി നൗഫൽ, കിറ്റ്കോ എൻജിനിയർ അശ്വതി എന്നിവരാണ് പരിശോധനക്ക് എത്തിയത്. നിർമാണം പൂർത്തീകരിച്ച് ഡിസംബറിൽ കൈമാറണമെന്ന് കരാറുകാരായ ഊരാളുങ്കലിന് നിർദേശം നൽകി. മൂന്നുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 45 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കി. 23.78 കോടി മുടക്കിയാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നത്. ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ അഞ്ച് കോടിയും വിനിയോഗിക്കും. മൈനർ– മേജർ ഓപറേഷൻ തിയറ്ററുകൾ, ഐസിയു, ഹൈ ഡിപെൻഡൻസറി കിടക്ക, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി എന്നിവയുണ്ടാകും. അത്യാഹിതങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, കുട്ടികളിലെ അപസ്മാരം, ഐസിയു ആവശ്യമുള്ള തിയറ്ററുകൾ, ഐസിയു, ഹൈ ഡിപെൻഡൻസറി കിടക്ക, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, ലബോറട്ടറി എന്നിവയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home