ഹോണടിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപണം
സ്വകാര്യ ബസിന്റെ ചില്ല് യുവാവ് അടിച്ചുതകര്‍ത്തു

മലപ്പുറം
ഹോണടിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് സ്വകാര്യ ബസിന്റെ ചില്ല് സ്കൂട്ടർ യാത്രക്കാരനായ യുവാവ് അടിച്ചുതകര്‍ത്തു. വെള്ളി രാവിലെ 8.10ഓടെ ഐക്കരപ്പടി 11–ാം മൈലിലാണ് സംഭവം. പൂക്കോട്ടുംപാടത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ വലതുവശത്തെ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നുള്ള ചില്ലാണ് അടിച്ചുതകർത്തത്.
സ്കൂട്ടറിലെത്തിയ യുവാവ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് ഹെല്‍മെറ്റ് ഉപയോഗിച്ച് ചില്ല് അടിച്ചുതകര്‍ത്തത്. ബസിലെ സിസിടിവിയില്‍ അക്രമത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബസ് ജീവനക്കാരുടെ പരാതിയില്‍ യുവാവിനെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.










0 comments