അനുസ്മരണവും പുഷ്പാർച്ചനയും

കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ അനുസ്മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ പുഷ്പാർച്ചന നടത്തുന്നു
എടക്കര
കവളപ്പാറ ദുരന്തത്തിന്റെ ആറാം വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, സോമൻ പാർളി, മറിയാമ ജോർജ്, എം എ തോമസ്, തങ്ക കൃഷ്ണൻ, മിനി വെട്ടിക്കുഴ, ഓമന നാഗലോടി, നാസർ സ്രാമ്പിക്കൽ, സിപിഐ എം ലോക്കൽ സെക്രട്ടറി മുസ്തഫ പാക്കട, രാജു തുരുത്തേൽ, ഉബൈദുള്ള കാക്കീരി, കുട്ടപ്പൻ മുണ്ടേരി എന്നിവർ സംസാരിച്ചു.










0 comments