ബസില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക്
ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ്ചെയ്തു

മലപ്പുറം
ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്ത് വിദ്യാര്‍ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ്ചെയ്തു. വാതില്‍ തുറന്നുവച്ച് അശ്രദ്ധമായി ബസോടിച്ചെന്ന കുറ്റത്തിനാണ് "മാലിക് ദിനാര്‍' ബസിലെ ഡ്രൈവര്‍ പ്രസാദിനെതിരെ മലപ്പുറം ആര്‍ടിഒ ബി ഷെഫീഖ് നടപടിയെടുത്തത്. എടപ്പാള്‍ ഐഡിടിആറില്‍ അഞ്ചുദിവസം ഡ്രൈവിങ് പരിശീലനം നടത്താനും നിര്‍ദേശം നല്‍കി.
ഈമാസം നാലിന് വൈകിട്ട് 5.30ന് മേല്‍മുറി മുട്ടിപ്പടി ജങ്ഷനിലായിരുന്നു അപകടം. വേഗം കുറച്ച ബസില്‍നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ഥിയോട് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇറങ്ങുന്നതിടെ ബസ് മുന്നോട്ടെടുത്തതോടെ വിദ്യാര്‍ഥി താഴെ വീണു. മഅദിന്‍ ദഅവ ഹോസ്റ്റലില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ എ കെ സയ്യിദ് മുഹമ്മദ് സൗബാനാണ് പരിക്കേറ്റത്.










0 comments