ad
Deshabhimani

സോഫ്റ്റ്‌വെയര്‍ പണിമുടക്കി: പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ മുടങ്ങി

a
വെബ് ഡെസ്ക്

Published on Aug 09, 2025, 12:29 AM | 1 min read

മലപ്പുറം‌

പോസ്റ്റ് ഓഫീസുകളില്‍ അവതരിപ്പിച്ച പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനം പണിമുടക്കിയതോടെ പ്രതിസന്ധിയിലായി ജീവനക്കാരും പൊതുജനങ്ങളും. കഴിഞ്ഞ മാസം 22മുതല്‍ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ ഉപയോഗിക്കുന്ന "അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി 2.0' (എപിടി 2.0) സോഫ്റ്റ്‌വെയറാണ് തകരാറിലായത്. തുടക്കംമുതല്‍ സേവനം മുടങ്ങിയിരുന്നെങ്കിലും പുതിയ സോഫ്‌റ്റ്‌വെയറായതുകൊണ്ടുള്ള സാങ്കേതിക തകരാറായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, മൂന്ന് ദിവസമായി പൂര്‍ണമായും സോഫ്റ്റ്‌വെയര്‍ പണിമുടക്കി. ഇതോടെ എല്ലാ പോസ്റ്റ് ഓഫീസ് സേവനങ്ങളും തടസ്സപ്പെട്ടു. പാഴ്സല്‍ സേവനം ഉൾപ്പെടെ മുടങ്ങിയത് പോസ്റ്റ് ഓഫീസിന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. സാങ്കേതികതടസ്സം പതിവായതോടെ മിക്കയാളുകളും പാഴ്​സലുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് കൈമാറുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home