തെരുവുകളിൽ പ്രതിഷേധത്തീ

ഡല്ഹിയിലെ സമരത്തിനിടെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ളവരെ അറസ്റ്റ്ചെയ്തതില് പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില് മലപ്പുറത്ത് നടത്തിയ പ്രകടനം
മലപ്പുറം
തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കും വോട്ടർപട്ടിക തിരിമറിക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തിലാണ് പ്രതിഷേം അലയടിച്ചത്. വോട്ടർപട്ടിക ക്രമക്കേട് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഡൽഹി ജന്തർ മന്തറിൽ യുവജന – വിദ്യാർഥി പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭം ശക്തിയാർജിക്കുന്നത് തടയാനും തുടക്കത്തിലേ അടിച്ചമർത്താനും നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനാധിപത്യക്കശാപ്പിനെതിരായ പ്രതിഷേധത്തിൽ ആയിരങ്ങൾ അണിചേർന്നു.









0 comments