ad
Deshabhimani

തി രൂരിന്‌ 
തിളക്കമേറിയ കാലം

വെട്ടം സിഎച്ച്സി

വെട്ടം സിഎച്ച്സി

avatar
വിനോദ്​ തലപ്പള്ളി

Published on Oct 05, 2025, 01:02 AM | 2 min read

തിരൂർ

എന്തെങ്കിലും പറ്റിയാൽ ഓടിയെത്താൻ അടുത്തൊരിടമുണ്ടെങ്കിൽ, പണം കെട്ടാതെ ചികിത്സ തേടാനാവുമെങ്കിൽ, അതൊരു ആശ്വാസമാണ്‌. അത്‌ അത്യാധുനികമാണെങ്കിലോ... ഓരോ വർഷവും കൂടുതൽ മെച്ചപ്പെടുകകൂടി ചെയ്‌താലോ... വലിയ പ്രതീക്ഷയാണത്‌ നാടിന്‌. ആരോഗ്യ സംരക്ഷണത്തിന് വൈവിധ്യമായ പദ്ധതികൾ ഒരുക്കിയാണ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈയടി നേടുന്നത്. തീരദേശത്തെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ വെട്ടം സിഎച്ച്സിയിൽ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയത്. ലാബ്‌ ഹൈടെക്കാക്കി. ഒപി നവീകരിച്ചു. ചുറ്റുമതിലും കവാടവും അടക്കം നിരവധി പ്രവൃത്തികൾ പൂർത്തിയാക്കി. സിഎച്ച്സിയിൽ ഉടൻ ഡയാലിസിസ് കേന്ദ്രം പ്രവർത്തനം ആരംഭിക്കും. ആലത്തിയൂരിൽ ഷി ഷെൽറ്ററും ഷി ഫിറ്റ്‌നെസ്സ് സെന്ററും യാഥാർഥ്യമാക്കി. പിഎസ്‌സി പരീക്ഷകൾക്കോ മറ്റോ ആലത്തിയൂരിലും പരിസര പ്രദേശങ്ങളിലുമെത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള ഇടമാണ്‌ ഷീ ഷെൽറ്റർ. യുവാക്കളുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ പുറത്തൂരിൽ സ്റ്റേഡിയം നിർമിച്ചു. ചിൽഡ്രൻസ് പാർക്കും കട്ട പതിച്ച നടപ്പാതയും ക്രിക്കറ്റ് ഗ്രൗണ്ടും കഫ്റ്റീരിയയും അടക്കമാണ് സ്റ്റേഡിയം.


വികസന വഴികളിലൂടെ...

​ പുറത്തൂറിൽ ഒരു കോടി 10 ലക്ഷം ചെലവിട്ട് ആധുനിക സ്റ്റേഡിയം, ചിൽഡ്രൻസ് പാർക്ക് ആലത്തിയൂരിൽ ഷി ഷെൽറ്റർ ആൻഡ്‌ ജിംനേഷ്യം. വനിതാ യാത്രക്കാർക്ക് 
താമസിക്കാനും സ‍ൗകര്യം  ഹൈടെക്‌ ജിം  98 ലക്ഷം രൂപ ചെലവിൽ തലക്കാട് ടി പി കൃഷ്ണൻ സ്മാരക ബഡ്സ് സ്കൂൾ  ഒരു കോടി രൂപ ചെലവിൽ വിശ്വാസ് ടേക്ക് എ ബ്രേക്ക്  ഭിന്നശേഷിക്കാരായ 36 പേർക്ക് മുച്ചക്ര സ്കൂട്ടർ  സംസ്ഥാനത്ത് ആദ്യമായി ഹരിതകർമ സേനാംഗങ്ങൾക്ക് കലോത്സവം  27 ലക്ഷം രൂപ ചെലവിൽ കൊയ്‌ത്തുമെതി യന്ത്രം  ഡ്രോൺ ഉപയോഗിച്ച് നെൽവയലുകളിൽ വളം വിതരണം  നെല്ലിനും വളത്തിനും സബ്സിഡി നൽകി. ക്ഷീരകർഷകർക്ക് എല്ലാ വർഷവും 15 ലക്ഷം രൂപ.  പാലിന്‌ 5 ലക്ഷം രൂപ. കലിത്തീറ്റയ്‌ക്കും സബ്സിഡി  വരാൽ മത്സ്യകൃഷിക്ക് 30 ലക്ഷം രൂപ നൽകി  കൗമാരക്കാരായ പെൺകുട്ടികൾക്ക്‌ സൗജന്യ ആയോധനകലാ പരിശീലനം  വൈരകോട് ഭഗവതി ക്ഷേത്രത്തിൽ ആധുനിക ശുചിമുറി സ്ഥാപിച്ചു  ഹനുമാൻകാവ്– മുസ്ലിയാരങ്ങാടി റോഡ് നവീകരിച്ചു  ഏഴ്‌ സർക്കാർ സ്കൂളിൽ സ്റ്റേജ്, ക്ലാസ് മുറി, ഡൈനിങ്‌ ഹാൾ എന്നിവ ഒരുക്കി  ആറ്‌ അങ്കണവാടികൾക്ക് കെട്ടിടവും നിർമിച്ചു  100 അങ്കണവാടികൾക്ക് റഫ്രിജറേറ്റർ നൽകി  10 സംരംഭകർക്ക് സംവിധാനമൊരുക്കി  16 സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു  ഒരു കോടി രൂപ ചെലവഴിച്ച് പുല്ലൂണി എസ്‌സി കോളനി നവീകരിച്ചു. 60 പഠനമുറികൾ, 
തൊഴിൽ പരിശലനം നൽകി.  25 ലക്ഷം രൂപ ചെലവഴിച്ച് വെട്ടത്ത് കാവ് റോഡ് നവീകരിച്ചു.  വെട്ടം ആവിപ്പുഴ, തലക്കാട് ഇരുട്ട് തോട്, തൃപ്രങ്ങോട് കടപ്പള്ളി തോട് എന്നിവ നവീകരിച്ചു
പുറത്തൂർ മുരിക്കുമാട് ദ്വീപിൽ കുടിവെള്ള ക്ഷാമം പരിഹരിച്ചു  സെക്കൻഡറി പാലിയേറ്റീവ് പദ്ധതി  വൈരങ്കോട് കൈത്തക്കര ട്രാക്റ്റർ പാത നിർമാണം ആരംഭിച്ചു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home