ad
Deshabhimani

ഇരുപതിനായിരം കടന്ന് കെ ഫോണ്‍ കണക്ഷൻ

ഹൈസ്‌പീഡ്‌ വളർച്ച

a
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2025, 12:42 AM | 1 min read

മലപ്പുറം

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജില്ലയില്‍ വര്‍ധനവ്. വീടുകളിലും ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലുമായി കണക്ഷൻ 20,571 കടന്നു.സംസ്ഥാനത്ത് കെ ഫോണിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളതും ജില്ലയിലാണ്.

കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 153.89 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളുകളും 3328.666 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകളും സ്ഥാപിച്ചു. കെഎസ്ഇബി പോസ്റ്റുകള്‍ വഴിയാണ് കേബിള്‍ സ്ഥാപിച്ചത്. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള 2927 സര്‍ക്കാര്‍ ഓഫീസുകള്‍ കെ ഫോണ്‍ നെറ്റ്‌ വര്‍ക്കാണ് ഉപയോഗിക്കുന്നത്.

3663 ബിപിഎല്‍ വീടുകളില്‍ കണക്ഷന്‍ നല്‍കി. 13,979 വാണിജ്യ കണക്ഷനുകളും. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ചെറുകിട, -ഇടത്തരം സംരംഭങ്ങള്‍ക്കായി 15 കണക്ഷനുകളും നല്‍കി. 344 ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ കെ ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ രജിസ്‌ട്രേഷനും പുരോഗമിക്കുകയാണ്.


കണക്ഷന്‍ എടുക്കാം, എളുപ്പത്തിൽ

പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ "എന്റെ കെ ഫോണ്‍' മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാനാകും. വെബ്സൈറ്റ് https://kfon.in. 90616 04466 വാട്‌സാപ്‌ നമ്പറില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌ത്‌ കെ ഫോണ്‍ പ്ലാനുകള്‍ അറിയാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home