ad
Deshabhimani

ആഗ്രഹങ്ങൾക്ക്‌ നോ റിട്ടയർമെന്റ്‌

സർവീസിൽനിന്ന് വിരമിച്ച വനിതാസംഘം നൃത്താവതരണത്തിനിടയിൽ

സർവീസിൽനിന്ന് വിരമിച്ച വനിതാസംഘം നൃത്താവതരണത്തിനിടയിൽ

avatar
കെ പി ഭാസ്കരൻ

Published on Mar 21, 2025, 12:25 AM | 1 min read

വണ്ടൂർ

സർക്കാർ സർവീസിൽനിന്ന് വിരമിച്ചാൽ സ്‌ത്രീകൾ എന്തുചെയ്യും? വണ്ടൂരിലെയും പരിസരത്തെയും ഒരുകൂട്ടം വനിതകൾക്ക്‌ കൃത്യമായ ഉത്തരമുണ്ടായിരുന്നു. വിശ്രമകാലം മനസ്സിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന സ്വപ്‌നത്തിനായി മാറ്റിവയ്‌ക്കുക. നൃത്തമായിരുന്നു ആ എട്ടംഗസംഘത്തിന്റെ സ്വപ്‌നം. ഒടുവിൽ കെഎസ്‌എസ്‌പിയു നേതൃത്വത്തിൽ ഗുരുവായൂരിൽ അരങ്ങേറ്റവും നടത്തി ഈ റിട്ടയേർഡ്‌ ടീം.

സർവീസിൽനിന്ന് വിരമിച്ച യശോധ തൊടുമണ്ണിൽ, കെ നിർമല, എ സി ഗീത, കെ പ്രീത, പി വി ബീന, വി കല്യാണിക്കുട്ടി എന്നിവരാണ് ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചത്. ഒപ്പം സാലി തോമസും ശോഭ കുന്നുമ്മലും സംഘത്തിലുണ്ട്‌.

വിരമിച്ചശേഷമാണ് എല്ലാവരും നൃത്തം അഭ്യസിച്ചത്. നിലമ്പൂർ പത്മശ്രീ നാട്യസംഘത്തിലെ നൃത്താധ്യാപിക വിജയലക്ഷ്മിക്കുകീഴിലായിരുന്നു പഠനം. കെഎസ്‌എസ്‌പിയു സബ് ജില്ല, ജില്ലാ കലാമേളകളിൽ പങ്കെടുത്ത് വിജയികളായി. മമ്പാട്, തിരുവാലി, വണ്ടൂർ ഫെസ്റ്റുകൾ, പുന്നപ്പാല ശിവക്ഷേത്രം, നിലമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രം ഉത്സവങ്ങൾ, കുടുംബശ്രീ ഫുഡ്‌ഫെസ്റ്റ് എന്നിവിടങ്ങളില്ലൊം ഇവർ പ്രായംമറന്ന് ചുവടുവച്ചു.

പൂളക്കൽ സ്വദേശി യശോദ മലപ്പുറം ഡിഎംഒ ഓഫീസിൽനിന്ന് 2021ലാണ്‌ വിരമിച്ചത്‌. അധ്യാപകരായ വണ്ടൂർ നടുവത്ത് ശോഭ കുന്നുമ്മൽ ചെറുകോട് യുപി സ്കൂളിൽനിന്നും കോഴിപ്പറമ്പ് സ്വദേശി കെ പ്രീത വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്നും പോരൂർ സ്വദേശി എ സി ഗീത വാണിയമ്പലം ഗവ. എൽ പിഎസിൽനിന്ന് പി വി ബീന വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്നുമാണ്‌ വിരമിച്ചത്‌.

പുളിയക്കോട് സ്വദേശി കെ നിർമല നിലമ്പൂർ ജില്ലാ ആശുപത്രിയിലെ നഴ്സും പുന്നപ്പാല സ്വദേശി വി കല്യാണിക്കുട്ടി ഇരിങ്ങൾ പിഎച്ച്സിയിലെ പബ്ലിക് ഹെൽത്ത് നഴ്സും മമ്പാട് സ്വദേശി സാലിതോമസ് കരുവാരക്കുണ്ട് പിഎച്ച്സിയിൽനിന്ന്‌ പിഎച്ച്എന്നുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home