ad
Deshabhimani

കായികമേള ചാത്തന്നൂരിൽ തന്നെ

a
വെബ് ഡെസ്ക്

Published on Oct 09, 2025, 12:35 AM | 1 min read

മലപ്പുറം

ജില്ലാ സ്‌കൂൾ കായികമേള പാലക്കാട്‌ ജില്ലയിലെ ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സിന്തറ്റിക്‌ ട്രാക്കിൽ തന്നെ നടക്കും. ജില്ലക്കുപുറത്ത്‌ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, ബുധനാഴ്‌ച ഡിഡിഇ പി വി റഫീഖിന്റെ അധ്യക്ഷതയിൽ മലപ്പുറം കോട്ടപ്പടി ഗവ. ബോയ്‌സ്‌ സ്‌ക‍ൂളിൽ ചേർന്ന സംഘാടക സമിതി യോഗം ചാത്തന്നൂരിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. മത്സര നടത്തിപ്പിനായി വിവിധ സബ്‌ കമ്മിറ്റികൾ രൂപീകരിച്ചു.

കലിക്കറ്റ്‌ സർവകലാശാലയിലെ സ്‌റ്റേഡിയത്തിൽ സിന്തറ്റിക്‌ ട്രാക്ക്‌ പൊളിഞ്ഞുകിടക്കുന്നതിനാലാണ്‌ മേള ചാത്തന്നൂരിൽ നടത്താൻ തീരുമാനിച്ചതെന്ന്‌ ഡിഡിഇ പി വി റഫീഖ്‌ പറഞ്ഞു. ട്രാക്ക്‌ പൊളിഞ്ഞുകിടക്കുന്നതിനാൽ കുട്ടികൾക്ക്‌ പരിക്കുപറ്റാൻ സാധ്യതയേറെയാണ്‌. നിലന്പൂർ മാനവേദൻ സ്‌കൂളിൽ ആറുവരി ട്രാക്ക്‌ മാത്രമാണുള്ളത്‌. അതിൽ തന്നെ ആറാമത്തെ ട്രാക്കിന്‌ കേടുപാടുണ്ട്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ തൊട്ടടുത്ത സിന്തറ്റിക്‌ ട്രാക്കായ ചാത്തന്നൂരിലേക്ക്‌ മാറ്റാൻ തീരുമാനിച്ചതെന്നും ഡിഡിഇ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home