ad
Deshabhimani

മതസൗഹാർദത്തിന്റെ വള്ളുവനാടൻ മാതൃക

ടൗൺ മസ്ജിദിന് 
ഡോ. വെങ്കിട്ടരാമൻ വക വാതിൽ

a

പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിന്റെ വാതിലിനുള്ള തുക ഡോ. വെങ്കിട്ടരാമൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു

വെബ് ഡെസ്ക്

Published on Feb 19, 2026, 12:44 AM | 1 min read

പെരിന്തൽമണ്ണ

നാടിന്റെ മതസൗഹാർദ പാരമ്പര്യം ഊട്ടിയുറപ്പിച്ച് പെരിന്തൽമണ്ണ ടൗൺ ജുമാ മസ്ജിദിലെ നവീകരണ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി ഡോ. വെങ്കിട്ടരാമൻ. പള്ളിയിലെ അംഗ ശുദ്ധീകരണ ഭാഗത്തെ വാതിൽ പണിയാനാണ്‌ തുക സ്പോൺസർചെയ്തത്.

​പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് അദ്ദേഹം തുക കൈമാറുകയുംചെയ്തു. വർഗീയ വിദ്വേഷങ്ങൾ വർധിക്കുന്ന കാലത്ത് ഡോക്ടറുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന്‌ ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അലി ഫൈസി അമ്പലക്കടവ് പറഞ്ഞു. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ടൗൺ പള്ളിയിൽ റംസാൻ മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഡോക്ടറുടെ സ്നേഹസമ്മാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home