ad
Deshabhimani

ദേശം തദ്ദേശം

ശുചിത്വസുന്ദരം ഈ നാട്

a

തിരുവാലി പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾ

avatar
കെ പി ഭാസ്കരൻ

Published on Sep 17, 2025, 12:49 AM | 2 min read

തിരുവാലി

‘‘പെറുക്കികളെന്നാണ് ചിലര്‍ ഞങ്ങളെ ആക്ഷേപിച്ചിരുന്നത്. മാലിന്യം ശേഖരിക്കാന്‍ വീടുകളിലെത്തുമ്പോൾ വേറെ പണിയൊന്നുമില്ലേയെന്ന പരിഹാസമായിരുന്നു പലരിലും. സങ്കടം സഹിക്കവയ്യാതെ കൂട്ടത്തിലുണ്ടായിരുന്നവര്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചുപോയി. എന്നാല്‍, തലകുനിച്ച് നടന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് ഞങ്ങളെ എല്ലാവര്‍ക്കും ആവശ്യമാണ്’’ മാലിന്യസംസ്കരണത്തില്‍ പുത്തന്‍ മാതൃക തീര്‍ത്ത തിരുവാലി പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ പത്മിനിയുടെയും വിജിയുടെയും വാക്കുകൾ.

കൃത്യമായ ഇടപെടലിലൂടെ മാലിന്യസംസ്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. "പെറുക്കി'കളല്ലെന്നും ശുചിത്വസംരക്ഷകരാണെന്നും തലയുയര്‍ത്തി അഭിമാനത്തോടെ പറയുകയാണിവര്‍. നിലവില്‍ 20 പേരാണ് പഞ്ചായത്തിനുകീഴില്‍ ഹരിതകര്‍മ സേനയില്‍ അംഗങ്ങളായുള്ളത്. തിരുവാലി ടിപ്പുസുൽത്താൻ റോഡിൽ എല്ലാ സൗകര്യവുമുള്ള കെട്ടിടത്തിലാണ് ഓഫീസും ഗോഡൗണും പ്രവർത്തിക്കുന്നത്. ഡ്രസിങ് റൂം, വിശ്രമമുറി എന്നിവയും കെട്ടിടത്തിലുണ്ട്. മാലിന്യനിർമാർജനത്തിനായി കവലകളില്‍ നൂറോളം ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു.

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന യൂസർ ഫീസാണ് ഇവരുടെ വേതനം. ദിവസം ശരാശരി 500 രൂപയോളം വരുമാനം ലഭിക്കും. വരുമാനമില്ലാതെ വീടുകളില്‍ കഴിഞ്ഞ ഇവർക്ക് ജോലി വലിയ ആശ്വാസമാണ്. ഭർത്താവിനെ സഹായിക്കാനും കുട്ടികളുടെ പഠനത്തിനും വേതനം ഉപകരിക്കുന്നുണ്ട്. വഴിയോരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഇല്ലാതായതും അഭിമാനത്തോടെ ഓര്‍ക്കുന്നു. ഹരിതകര്‍മസേനയ്ക്ക് സ്വന്തം വാഹനം വാങ്ങുന്നതിന് പഞ്ചായത്ത് പദ്ധതിയിൽ തുക മാറ്റിവച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഡ്രൈവിങ് പരിശീലനത്തിനുള്ള ഒരുക്കത്തിലാണ് അംഗങ്ങൾ.


മറ്റ് പദ്ധതികൾ

​• ലൈഫ് പദ്ധതിയിൽ ജനറൽ വിഭാഗങ്ങൾക്ക് 170 വീടുകളും പട്ടികജാതി വിഭാഗങ്ങൾക്ക് 240 വീടുകളും നൽകി. പിഎംഎവൈ പദ്ധതിയില്‍ 110 വീടുകളും പൂര്‍ത്തിയാക്കി.

​​• ആകെയുള്ള 29 അങ്കണവാടികൾക്കും സ്വന്തം കെട്ടിടം. കോഴിപ്പറമ്പ്, പാലക്കോട്, വാളോർങ്ങൽ (സെക്കന്‍ഡ്) അങ്കണവാടി കെട്ടിടങ്ങള്‍ ആധുനിക സൗകര്യത്തോടെ പുതുക്കിപ്പണിതു. മറ്റിടങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തി.

​​​• പത്തിരിയാൽ, കാർങ്ങല്ലൂർ, നടുവത്ത് എന്നിവിടങ്ങളില്‍ വെൽനസ് സെന്ററുകൾ സ്ഥാപിച്ചു. പൂളക്കലിലെ കുടുംബാരോഗ്യകേന്ദ്രം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയർത്തി.

• തിരുവാലിയില്‍ വയോജന പാർക്ക് ആരംഭിച്ചു

​• 2023ല്‍ ജില്ലയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയ പഞ്ചായത്തിനുള്ള അവാർഡ് നേടി

​• നടുവത്ത് ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിടം ഒരുക്കി

​• ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു

​• റോഡുകളുടെ പുനർനിർമാണം 90 ശതമാനവും പൂർത്തിയാക്കി

​• പഞ്ചായത്ത് ആസ്തി രജിസ്റ്റർ ഡിജിറ്റലൈസേഷൻ നടത്തി



ോ
ലക്ഷ്യങ്ങള്‍ നിറവേറ്റി മുന്നോട്ട്
മാലിന്യരഹിത ഹരിതഗ്രാമം നിലനിർത്തുക, പകർച്ചവ്യാധികള്‍ തടയുക, തൊഴിലില്ലായ്മ പരിഹരിക്കാൻ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ്‌ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി പ്രവര്‍ത്തിച്ചത്. 2023ല്‍ ലക്ഷ്യത്തിനപ്പുറം സംരംഭങ്ങൾ പഞ്ചായത്തില്‍ ആരംഭിച്ചു. സമ്പൂർണ കുടിവെള്ള പദ്ധതിയും നടപ്പാക്കി. അംഗങ്ങളുടെ സമയോചിത ഇടപെടലിലൂടെ നടുവത്ത് കൂറ്റൻപാറ എക്കോ ടൂറിസം പദ്ധതിക്ക് സർക്കാരിന്റെ അനുകൂല തീരുമാനമുണ്ടായി. പദ്ധതി പഞ്ചായത്തിന്റെ മുഖഛായ മാറ്റും.
കെ രാമൻകുട്ടി (പഞ്ചായത്ത് പ്രസി‍‍ഡന്റ്)​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home