മുണ്ടക്കൈ മഹല്ലിൽ പ്രാര്‍ഥനാസദസ്സ്

മേപ്പാടി മുണ്ടക്കൈ മഹല്ല് കമ്മിറ്റി ഉരുൾ ദുരന്തബാധിതരായ മുണ്ടക്കൈ സ്വദേശികളുടെ ഒത്തുചേരലും പ്രാര്‍ഥനാസദസ്സും നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. വിവിധയിടങ്ങളിലെ വാടക വീടുകളിൽ കഴുയുന്ന 193 കുടുംബങ്ങൾ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് പി കെ അഷ്‌റഫ് അധ്യക്ഷനായി. ടി സിദ്ദിഖ് എംഎല്‍എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെവിഎസ് ഇമ്പിച്ചിക്കോയ തങ്ങള്‍, കെ ടി ഹംസ മുസ്ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി, കെ എ നാസര്‍ മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി, ഷംസുദ്ദീന്‍ റഹ്മാനി, അഫ്‌സല്‍ ഫൈസി, സി എച്ച് സുലൈമാന്‍, കെ സെയ്ത് എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി കെ അബ്ദുല്‍ കലാം സ്വാഗതവും ട്രഷറര്‍ എം ജമാല്‍ നന്ദിയും പറഞ്ഞു.










0 comments